
കുതിച്ചെത്തിയ ടിപ്പർ ലോറിക്കടിയിൽപ്പെടാതെ തലനാരിഴയ്ക്കു രക്ഷ; ‘പുനർജന്മ’ത്തിന്റെ ആശ്വാസത്തിൽ രാമചന്ദ്രൻ
പയ്യന്നൂർ∙ ‘ഭഗവാൻ കാത്തു. എനിക്കൊരു പുനർജന്മം കിട്ടി‘.. കുതിച്ചെത്തിയ ടിപ്പർ ലോറിക്കടിയിൽപ്പെടാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ട
മഹാദേവഗ്രാമത്തിലെ എൻ.എം.രാമചന്ദ്രന്റെ വാക്കുകളിൽ ജീവിതത്തിലേക്കു തിരിച്ചെത്തിന്റെ ആശ്വാസം. പയ്യന്നൂർ വിഠോബ ക്ഷേത്രത്തിനു മുന്നിൽ സൈക്കിൾ നിർത്തി ഇറങ്ങുമ്പോൾ കാൽവഴുതി റോഡിൽ വീണ രാമചന്ദ്രൻ ടിപ്പർ ലോറി തട്ടാതെ രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യമാണ് കേരള ബാങ്ക് പയ്യന്നൂർ ശാഖയിലെ പിഗ്മി കലക്ഷൻ ഏജന്റായ രാമചന്ദ്രന്റെ അദ്ഭുതകരമായ രക്ഷപ്പെടൽ പുറംലോകത്തെ അറിയിച്ചത്.
എൻ.എം. രാമചന്ദ്രൻ
സംഭവത്തെക്കുറിച്ച് രാമചന്ദ്രൻ പറയുന്നത്:
‘കുറച്ചു ദിവസമായി അമ്മ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിലാണ്.
രാവിലെ വീട്ടിലേക്ക് വന്നതായിരുന്നു. കുളിച്ചു വസ്ത്രം മാറി ആശുപത്രിയിലേക്കു പോകാൻ സൈക്കിളിൽ ടൗണിലെത്തി.
വിഠോബ ക്ഷേത്രത്തിൽ തൊഴാൻ തെക്കേ ബസാർ വഴി എത്തി. ആശുപത്രിവാസം നടുവേദനയും ക്ഷീണവുമുണ്ടാക്കിയിരുന്നു.
ക്ഷേത്രത്തിനു മുന്നിൽ സൈക്കിൾ നിർത്തി ഇറങ്ങുമ്പോൾ നടുവിന് ഒരുപിടിത്തം. നിലത്തു കുത്തിയ കാൽ വഴുതി.
സൈക്കിളുമായി പിറകോട്ടു വീണു. കുട്ടിക്കാലം തൊട്ട് സൈക്കിളിൽ സഞ്ചരിക്കുന്ന ഞാൻ ആദ്യമാണു വീഴുന്നത്. വീണപ്പോൾ ടിപ്പർ വരുന്നത് കണ്ടു.
ജീവൻ പോയെന്നു കരുതിയതാണ്. സെക്കൻഡുകൾ കൊണ്ട് ടിപ്പർ അരികിലൂടെ കുതിച്ചുപാഞ്ഞു.
ഓർക്കുമ്പോൾ ഇപ്പോഴും വിറയലാണ്.’ പ്രാദേശിക പത്രപ്രവർത്തകനാണ് രാമചന്ദ്രൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]