
ഒരു മീറ്റർ ഉയരത്തിൽ ചെളി; ഇനി ഈ വീട്ടിൽ എപ്പോൾ താമസിക്കാൻ പറ്റുമെന്നു പറയാൻ കഴിയില്ല…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ് ∙ ‘ഇനി ഈ വീട്ടിൽ എപ്പോൾ താമസിക്കാൻ പറ്റുമെന്നു പറയാൻ കഴിയില്ല. മുറ്റത്തുള്ള ഇരുമ്പ് അലമാരയൊഴികെ ബാക്കിയെല്ലാം ചെളിവെള്ളം കയറി നശിച്ചു. അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന ഒറ്റ പാത്രം പോലുമില്ല. താമസമിപ്പോൾ മകളുടെ വീട്ടിലാണ്.’’– കനത്തമഴയിൽ കപ്പണത്തട്ടിൽനിന്ന് ഒലിച്ചുവന്ന ചെളി കെട്ടിക്കിടക്കുന്ന അടുക്കള വൃത്തിയാക്കുമ്പോൾ കുപ്പം സിഎച്ച് നഗറിലെ എം.കെ.ഹൗസിൽ ഉസ്മാൻ (66) സങ്കടത്തോടെ പറഞ്ഞു. ഒരു മീറ്റർ ഉയരത്തിലാണ് അകത്തു ചെളികെട്ടിക്കിടന്നത്. രണ്ടുദിവസം കൊണ്ടാണ് ഇതു നീക്കിയത്.
അടുക്കളയും അകത്തെ ശുചിമുറിയും ഇനിയും വൃത്തിയാക്കിയിട്ടില്ല. മണ്ണിൽപുതഞ്ഞ പാത്രങ്ങൾ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നുണ്ട്. റഫ്രിജറേറ്ററും അലക്കുയന്ത്രവും കേടായി. നനഞ്ഞുകുതിർന്ന സർട്ടിഫിക്കറ്റുകളും ആധാരങ്ങളും തിരിച്ചറിയൽരേഖകളുമെല്ലാം വെയിലിൽ ഉണക്കാനിട്ടിരിക്കുകയാണ്.‘‘ചൊവ്വാഴ്ച രാവിലെ വില്ലേജ് ഓഫിസർ പരിശോധിക്കാൻ വന്ന സമയത്താണ് ചെളിവെള്ളം വാതിലെല്ലാം തകർത്ത് ഇരച്ചെത്തിയത്. അകത്തു ഭക്ഷണമുണ്ടാക്കുകയായിരുന്ന ഭാര്യ ഖദീജ എല്ലാം ഇട്ടെറിഞ്ഞോടി. റഞ്ഞു. മകൾ സാബിറയുടെ വീട്ടിലും നാശമുണ്ടായി. ഇപ്പോൾ മറ്റൊരു മകൾ ബുഷ്റയുടെ വീട്ടിലാണു കഴിയുന്നത്.’’– ഉസ്മാൻ പറഞ്ഞു.