
കണ്ണൂർ ജില്ലയിൽ ഇന്ന് (23-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാതാഗത നിയന്ത്രണം ഇന്നു മുതൽ
മയ്യിൽ ∙പുതിയതെരു കാട്ടാമ്പള്ളി മയ്യിൽ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ കമ്പിൽ മുതൽ ചെക്യാട്ടുകാവ് വരെ ഇന്നു മുതൽ മേയ് 3 വരെ ഭാഗികമായി ഗാതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതിമുടക്കം
കുഞ്ഞിമംഗലം ∙ഏഴിമല, കുതിരുമ്മൽ, തെരു, കുതിരുമ്മൽ കളരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ: 8.30–5.00.പാടിയോട്ടുചാൽ ∙ കുണ്ടുവാടി ട്രാൻസ്ഫോമർ: 8.30 – 5.00.
ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയറുകൾ
തലശ്ശേരി ∙എംപിഎൽഡിഎസ് പദ്ധതി പ്രകാരം ഷാഫി പറമ്പിൽ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയറുകൾ വിതരണം ചെയ്യുന്നു.ചൊക്ലി പഞ്ചായത്തിലെ 12-ാം വാർഡ്, കതിരൂർ പഞ്ചായത്തിലെ 10-ാം വാർഡ്, കൂത്തുപറമ്പ് നഗരസഭയിലെ 22-ാം വാർഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവർക്ക് അപേക്ഷിക്കാം. എഴുതി തയാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇലക്ട്രോണിക് വീൽചെയർ ലഭിച്ചിട്ടില്ലെന്ന ശിശുവികസന പദ്ധതി ഓഫിസറുടെ സാക്ഷ്യപത്രവും സഹിതം ഏപ്രിൽ 28 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സാമൂഹിക നീതി ഓഫിസിൽ എത്തിക്കണം. 8281999015.
ഹെൽപർ തസ്തികയിലേക്ക്അപേക്ഷിക്കാം
തലശ്ശേരി ∙പൂവളപ്പ്തെരു അങ്കണവാടി കം ക്രഷിലെ ഹെൽപർ തസ്തികയിലേക്ക് തലശ്ശേരി നഗരസഭ 44-ാം വാർഡിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ള 18 നും 35 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ് സി / എസ്ടി വിഭാഗക്കാർക്ക് മൂന്നു വർഷ വയസിളവ് ലഭിക്കും. 44-ാം വാർഡിലെ സ്ഥിരതാമസക്കാരിയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷകൾ മേയ് 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി ഐസിഡിഎസ് ഓഫിസിൽ എത്തിക്കണം. 2344488.