
കണ്ണൂർ ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രെയ്നർ
പയ്യന്നൂർ∙ ബ്ലോക്ക് പഞ്ചായത്ത് മാത്തിൽ വയോജന പരിപാലന കേന്ദ്രത്തിൽ ആരംഭിക്കുന്ന വനിത ഫിറ്റ്നസ് സെന്ററിലേക്ക് വനിതാ ട്രെയ്നറെ ആവശ്യമുണ്ട്. 28ന് 10ന് ബ്ലോക്ക് പഞ്ചായത്തിലെ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
ഫാർമസിസ്റ്റ് നിയമനം
പന്ന്യന്നൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 26ന് രാവിലെ 11നു പിഎച്ച്സി കോൺഫറൻസ് ഹാളിൽ ഹാജരാകണം. ഫോൺ-0490 2318720.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ ഗവ.വനിതാ ഐടിഐയിൽ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പട്ടികജാതി നോൺ പ്രയോറിറ്റി വിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 28നു രാവിലെ 10.30നു തോട്ടട ഗവ.വനിതാ ഐടിഐയിൽ നേരിട്ടു ഹാജരാകണം. ഫോൺ– 0497 2835987.
ഗവ.ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
തോട്ടട ഗവ.ടെക്നിക്കൽ ഹൈസ്കൂളിലെ 2025-26 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ ഏഴാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഫോൺ: 94000 06494.
ഒഴിവ്
ഇരിട്ടി∙താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 26 ന് 10.30 ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ഇന്ന് നികുതി അടയ്ക്കാം
നാറാത്ത്∙ കെട്ടിടനികുതി, ലൈസൻസ് ഫീസ്, തൊഴിൽ നികുതി അടക്കുന്നതിന് ഇന്ന് ഞായറാഴ്ച പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുമെന്ന് നാറാത്ത് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
താൽക്കാലിക നിയമനം
മുണ്ടേരി∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിന് 25ന് രാവിലെ 11 ന് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ നടത്തും.