തളിപ്പറമ്പ് ∙ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. തളിപ്പറമ്പ് അർബൻ ബാങ്ക് ജീവനക്കാരൻ, പൂക്കോത്ത് തെരു സ്വദേശി ധനേഷിനാണ് (42) പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പരിയാരത്തെ ഗവ. മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബാങ്കിലേക്ക് പോകുന്നതിനായി കാറുമായി എത്തിയ ധനേഷ് കാനത്ത് അമ്പലത്തിന് സമീപം പാർക്ക് ചെയ്ത് ഡോർ തുറന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മുൻ ഭാഗത്തു നിന്ന് തീ ആളുകയായിരുന്നു. കാറിന്റെ ഉള്ളിലാണ് തീപിടിച്ചത്.
പുറത്തിറങ്ങുന്നതിന് മുൻപ് തീ ആളിപ്പടർന്ന് സാരമായി പൊള്ളലേറ്റു. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് ധനേഷിനെ ആശുപത്രിയിൽ എത്തിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

