പൂപ്പറമ്പ്∙ ഏരുവേശി പഞ്ചായത്തിലെ പൂപ്പറമ്പിൽ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം. മടത്തിൽ വളപ്പിൽ സാജുവിന്റെ ചിക്കൻകടയിൽ കയറി 35 കോഴികളെ കടിച്ചുകൊന്നു.
ഒരാഴ്ച മുൻപ് ഇവിടെ നെടുംചാര മജീദിന്റെ ചിക്കൻകടയിൽ കയറി 40 ലേറെ കോഴികളെ കടിച്ചു കൊന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായ സംഭവം.
21നു വൈകിട്ടു കടപൂട്ടി സാജു വീട്ടിൽ പോയതായിരുന്നു. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണു നായ്ക്കളുടെ അതിക്രമം ശ്രദ്ധയിൽപെട്ടത്.
ടൗണിൽ എപ്പോഴും 15 ലേറെ നായ്ക്കൾ അലഞ്ഞുനടക്കുന്ന കാഴ്ച പതിവാണ്. ഏരുവേശി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
കൊയ്യം ഹൈസ്കൂൾ ഭാഗത്ത് തെരുവുനായശല്യം രൂക്ഷം
ശ്രീകണ്ഠപുരം∙കൊയ്യം ജിഎച്ച്എസ്എസ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായി.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അഞ്ചും പത്തും നായ്ക്കളാണ് കറങ്ങിനടക്കുന്നത്. രാത്രിയിൽ നായകളുടെ കൂട്ടമായുള്ള കുരയും കടിപിടിയും കാരണം വീട്ടുകാർ വലിയ ബുദ്ധിമുട്ടിലാണ്. കുട്ടികൾക്കു സ്കൂളിലൊ മദ്രസയിലോ പോകാനോ പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണ്.
ടൂ വീലർ യാത്രക്കാർക്കും ബുദ്ധിമുട്ടാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

