പയ്യന്നൂർ ∙ എറണാകുളം എടക്കൊച്ചിയിൽനിന്ന് 56 വർഷം മുൻപ് പയ്യന്നൂരിൽ വന്ന് കോൺക്രീറ്റ് തൊഴിൽ തുടങ്ങിയ കെ.വി.ലോറൻസ് 78-ാം വയസ്സിലും കെട്ടിട നിർമാണത്തിൽ കോൺക്രീറ്റ് തൊഴിലിൽ സജീവമാണ്.
12-ാം വയസ്സിൽ അമ്മാവനിൽനിന്ന് ലോറൻസ് കോൺക്രീറ്റ് തൊഴിൽ പഠിച്ചത്. ആ കാലഘട്ടത്തിൽ വടക്കേ മലബാറിൽ കോൺക്രീറ്റ് ജോലി ചെയ്യുന്നവർ വിരളമാണ്.
1968ൽ കണ്ണൂരിലെത്തി കോൺക്രീറ്റ് ജോലിയിൽ ഏർപ്പെട്ടു. അവിടെ നിന്ന് 1969ൽ ആണ് പയ്യന്നൂർ സെന്റ് മേരീസ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിനായി സിസ്റ്റർമാർ ലോറൻസിനെ പയ്യന്നൂരിലേക്ക് കൊണ്ടുവരുന്നത്.
സ്കൂൾ കെട്ടിട
നിർമാണം കഴിഞ്ഞപ്പോൾ മംഗളൂരുവിലേക്ക് പോയെങ്കിലും ഭാഷ പ്രശ്നമായി. തിരിച്ച് പയ്യന്നൂരിലേക്കു വന്ന് മാവേലിക്കര സ്വദേശി ഡാനിയലുമായി ചേർന്ന് കോൺക്രീറ്റ് ജോലി തുടർന്നു.
ആവശ്യത്തിന് തൊഴിലാളികളെ എറണാകുളത്തുനിന്ന് കൊണ്ടുവന്നു. പിന്നീട് നാട്ടുകാരെ കൂട്ടി പണി പഠിപ്പിച്ചു.
അതിനിടയിൽ കോൺഗ്രസ് നേതാവ് എ.സി.ജോസ് ലോറൻസിനെ സമീപിച്ച് ഐഎൻടിയുസി യൂണിയനിൽ നിർമാണത്തൊഴിലാളികളെ സംഘടിപ്പിക്കാൻ നിർദേശിച്ചു. അങ്ങനെ 6000 മെംബർമാരെ ചേർത്ത് ജില്ലയിൽ അതിന്റെ പ്രസിഡന്റായി.
പയ്യന്നൂരിലും പരിസരങ്ങളിലും അറിയപ്പെടുന്ന കോൺക്രീറ്റ് മേസ്ത്രിയായി.
യൂണിയന് വേണ്ടി കേളോത്ത് 3 സെന്റ് സ്ഥലം വാങ്ങി തൊഴിലാളികളെ സംഘടിപ്പിച്ച് സ്വന്തമായി ഓഫിസ് കെട്ടിടം നിർമിച്ചു. തൊഴിലാളികളുടെ നിർബന്ധം മൂലം ആ ഓഫിസിലെ ഒരു മുറിയിലാണ് ലോറൻസിന്റെ താമസം.
ഇപ്പോഴും കുറെ തൊഴിലാളികൾ ലോറൻസിന്റെ കീഴിൽ ജോലി ചെയ്യുന്നു. രണ്ട് നിലകളുള്ള വീടുകൾക്കും ബഹുനില കെട്ടിടങ്ങൾക്കും ലോറൻസിന്റെ കരവിരുതിൽ കോൺക്രീറ്റ് പണി നടക്കുന്നു.
1968ൽ പയ്യന്നൂരിൽ വരുമ്പോൾ ഒരു സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് ചെയ്യാൻ 4 രൂപ 50 പൈസയാണ് ലഭിച്ചത്. ഇപ്പോൾ അത് 65 രൂപയിലധികമാണ്.
ഭാര്യ: പരേതയായ ട്രീസ. മക്കൾ: ആന്റണി, ടിജു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

