തളിപ്പറമ്പ് ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ആന്തൂർ നഗരസഭയിലെ 2 വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. 2ാം വാർഡായ മോറാഴയിലും 19ാം വാർഡായ പൊടിക്കുണ്ടിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ ആരും പത്രിക നൽകാതിരുന്നത്.
മോറാഴയിൽ കെ.രജിതയും പൊടിക്കുണ്ടിൽ കെ.പ്രേമരാജനുമാണ് പത്രികനൽകിയത്.
20 വാർഡുകളുള്ള ആന്തൂർ നഗരസഭയിൽ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നൽകിയത്. യുഡിഎഫ് പത്രിക നൽകാത്ത സിഎച്ച് നഗർ വാർഡിൽ എൻഡിഎ സ്ഥാനാർഥിയുണ്ട്.
വാർഡുകളിൽ മത്സരിക്കാൻ സ്ഥാനാർഥികൾ തയാറാണെങ്കിലും അവരെ പിന്തുണയ്ക്കാനുള്ളവരെ അതതു വാർഡുകളിൽ നിന്നു ലഭിക്കാത്തതാണു കാരണമെന്നാണു യുഡിഎഫ് നേതാക്കൾ പറയുന്നത്.
കഴിഞ്ഞതവണ ആന്തൂരിൽ 4 സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡ് അടുവാപ്പുറം നോർത്ത്, ആറാം വാർഡ് അടുവാപ്പുറം സൗത്ത് വാർഡുകളിലും സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. അഞ്ചാം വാർഡിൽ ഐ.വി.ഒതേനനും ആറാം വാർഡിൽ സി.കെ.ശ്രേയയുമാണ് സ്ഥാനാർഥികൾ. കണ്ണപുരം പഞ്ചായത്തിലെ 13ാം വാർഡ് ഇടക്കേപ്പുറം സൗത്തിലെ പി.രീതി, 14ാം വാർഡ് ഇടക്കേപ്പുറം സെന്ററിലെ പി.വി.രേഷ്മ എന്നിവർക്കും എതിരില്ല.
ഭീഷണിപ്പെടുത്തുന്നെന്ന് യുഡിഎഫിന്റെ പരാതി
ധർമശാല ∙ ആന്തൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളെയും അവരുടെ നിർദേശകരെയും സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി പരാതി.
നഗരസഭയിലെ മൈലാട്, തളിയിൽ, ആന്തൂർ, അഞ്ചാംപീടിക, വെള്ളിക്കീൽ വാർഡുകളിൽ പത്രിക നൽകിയ സ്ഥാനാർഥികൾക്കും നിർദേശകർക്കും എതിരെ ഭീഷണി ഉയർന്നെന്ന് പരാതി.
നാമനിർദേശപത്രിക പിൻവലിക്കണമെന്നും അത് വെള്ളപേപ്പറിൽ എഴുതി ഒപ്പിട്ട് തരണമെന്നും ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു. കലക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയതായും ആന്തൂർ നഗരസഭ യുഡിഎഫ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

