ചക്കരക്കൽ ∙ മുണ്ടേരിക്കടവ് പക്ഷിസങ്കേതം അവഗണനയിൽ. വിസ്തൃതി കൊണ്ട് ഏഷ്യയിൽ മുന്നിൽ നിൽക്കുന്നതാണ് മുണ്ടേരിക്കടവ് പക്ഷിസങ്കേതം.
ദേശാടന പക്ഷികളുടെ സാധ്യത കണക്കിലെടുത്ത് 2012ൽ സംസ്ഥാനത്തെ നാലാമത് പക്ഷി സങ്കേതമായി സർക്കാർ മുണ്ടേരിക്കടവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പണ്ടു കാലം മുതൽക്കേ നെൽക്കൃഷി കൊണ്ടും മത്സ്യസമ്പത്ത് കൊണ്ടും സമ്പന്നമായ പ്രദേശമായിരുന്നു ഇവിടം.
അതുകൊണ്ടു തന്നെയാണ് വൻതോതിൽ ദേശാടന പക്ഷികൾ ഇവിടേക്ക് ആകർഷിക്കപ്പെട്ടത്.
ഇതിനു പുറമേ ഇവിടത്തെ ജൈവവൈവിധ്യവും കാലാവസ്ഥയും പക്ഷികളെ ആകർഷിക്കാൻ മറ്റൊരു കാരണമായി. മുണ്ടേരിക്കടവ് ഇക്കോടൂറിസം പദ്ധതി വിനോദ സഞ്ചാര വകുപ്പിനു കീഴിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചത്.
2021 ഫെബ്രുവരിയിലാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. പക്ഷികളുടെ ആവാസ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സഞ്ചാരികൾക്ക് പക്ഷി നിരീക്ഷണത്തിനും ഗ്രാമ ഭംഗി ആസ്വദിക്കാനും തദ്ദേശവാസികൾക്കു ജീവനോപാധിക്കു പുറമേ അധിക വരുമാനം ലഭിക്കുന്നതിനും പഞ്ചായത്ത് രൂപം നൽകിയ പദ്ധതിയായിരുന്നു ഇത്.
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ റിസർച് ആൻഡ് കൺസൽറ്റൻസി വിഭാഗമായ ഹരിതത്തിനാണു പദ്ധതിയുടെ ചുമതല നൽകിയത്.
എന്നാൽ പ്രവൃത്തിഉദ്ഘാടനം കഴിഞ്ഞ് 4 വർഷം കഴിഞ്ഞിട്ടും തുടർനടപടി വൈകുന്നുവെന്നാണു നാട്ടുകാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

