കണ്ണൂർ ∙ അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടുവന്നാൽ മാത്രമേ പൊലീസിനും വനിതാ കമ്മിഷനും ഇടപെടാൻ സാധിക്കൂ എന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട
കേസ് അന്വേഷണം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അവർ ഇക്കാര്യം പറഞ്ഞത്. അവഹേളിക്കപ്പെടും എന്ന ഭീതിയോടെ ഒളിഞ്ഞു നിന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്നും സതീദേവി പറഞ്ഞു.
അതിക്രമത്തിന് വിധേയരായ സ്ത്രീകൾ നൽകുന്ന പരാതിയും അവർ നൽകുന്ന മൊഴിയുമാണ് പൊലീസിന് കേസ് റജിസ്റ്റർ ചെയ്യാൻ സഹായകമാകുന്നത്.
പലപ്പോഴും അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ സമൂഹത്തിന് മുന്നിൽ അവഹേളിക്കപ്പെടുമോ എന്ന ആശങ്കമൂലം പരാതി നൽകുന്നില്ല. വനിതാ കമ്മിഷന് മുന്നിലായാലും വ്യക്തമായ മൊഴി നൽകിയാലേ നടപടി എടുക്കാൻ പൊലീസിന് നിർദേശം നൽകാൻ സാധിക്കൂ.
പരാതി നൽകുന്നതിന് ഭീഷണി നേരിടുന്നുണ്ടോ എന്ന കാര്യവും അവർ തന്നെ വെളിപ്പെടുത്തണം.
ഭീഷണിക്ക് വിധേയരായി ജീവിക്കേണ്ട സ്ഥിതിയുണ്ടാകാൻ പാടില്ല.
അഭിമാനത്തോടെ പരാതിപ്പെടാൻ തയാറാകണം. അവകാശങ്ങൾ നേടിയെടുക്കാൻ സ്ത്രീകൾ തയാറാകുന്നില്ലെങ്കിൽ എങ്ങനെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കുന്നത്.
അതിക്രമം നേരിടുന്ന സ്ത്രീകൾ സന്നദ്ധരായി രംഗത്തു വരണം. എങ്കിൽ മാത്രമേ പൊലീസിന് കേസെടുക്കാനും വനിതാ കമ്മിഷന് ഇടപെടാനും സാധിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

