ചെറുപുഴ ∙ കനത്ത മഴയെത്തുടർന്നു ചെറുപുഴ മേഖലയിൽ തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ലക്ഷങ്ങളുടെ നഷ്ടം. ചെറുപുഴ പഞ്ചായത്തിലെ ചപ്പാരംതട്ട്, പ്രാപ്പൊയിൽ, പ്രാപ്പൊയിൽ ഈസ്റ്റ്, തിരുമേനി, പാക്കഞ്ഞിക്കാട്, കോക്കടവ് ഭാഗങ്ങളിലാണു നാശം ഉണ്ടായത്. വീടുകളുടെ ചുറ്റുമതിലും മൺതിട്ടകളും ഇടിഞ്ഞും വീടിനുള്ളിൽ വെള്ളം കയറിയുമാണു നാശമുണ്ടായത്. ചില വീടുകളിൽ വീട്ടുപകരണങ്ങളും മറ്റും നശിച്ചു.
പ്രാപ്പൊയിലെ ഈസ്റ്റിലെ പറമ്പിൽ ആന്റണി, തെക്കേ മാവുങ്കമണ്ണിൽ കബീർ, കണിയാംപറമ്പിൽ ജോസഫ്, ഇടക്കര ജോസ്, ഇടക്കര ജോണി, പറമ്പിൽ ഏബ്രഹാം, തിരുമേനിയിലെ പന്തനാലിക്കൽ സെബാസ്റ്റ്യൻ, ഓരത്താനിയിൽ ബാബു, കോക്കടവിലെ ചൂരപ്പുഴ മോളി, പ്രാപ്പൊയിലിലെ പി.വി.ഉഷ, തെക്കേമാവുങ്കമണ്ണിൽ അബ്ദുല്ല മുസല്യാർ, ചപ്പാരംതട്ടിലെ ആർ.കെ.ദാമോദരൻ, വി.എൻ.സന്തോഷ് എന്നിവർക്കാണു കനത്ത മഴയിൽ നാശമുണ്ടായത്.
വീടുകളിലേക്ക് ചെളിവെള്ളം ഒഴുകിവന്നു. അശാസ്ത്രിയമായ റോഡ് നിർമാണവും ചിലയിടങ്ങളിൽ ഓവുചാൽ മണ്ണിട്ടു നികത്തിയതുമാണു മഴവെള്ളം വീടുകളിൽ കയറാൻ കാരണമായതെന്നു നാട്ടുകാർ പറഞ്ഞു. തിരുമേനി-കോക്കടവ് തീരദേശ റോഡിലേക്ക് കൂറ്റൻ കല്ലും മണ്ണും ഇടിഞ്ഞുവീണു ഗതാഗത തടസ്സമുണ്ടായി. നാശനഷ്ടം ഉണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് അംഗം വി.ഭാർഗവി, കോൺഗ്രസ് നേതാക്കളായ ആലയിൽ ബാലകൃഷ്ണൻ, മഹേഷ് കുന്നുമ്മൽ, ടി.പി.ചന്ദ്രൻ എന്നിവർ സന്ദർശിച്ചു.
തിരുമേനി വില്ലേജ് ഉദ്യോഗസ്ഥരും നഷ്ടം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

