കാലാവസ്ഥ
∙ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മഴയ്ക്കൊപ്പം മിന്നലും ശക്തിയേറിയ കാറ്റും പ്രതീക്ഷിക്കാം. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ സർട്ടിഫിക്കറ്റ് കോഴ്സ്
സ്കൂൾ ഓഫ് ലൈഫ്ലോങ് ലേണിങ്, ഇംഗ്ലിഷ് പഠനവകുപ്പുമായി ചേർന്നു നടത്തുന്ന ഇഫകീടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസുകൾ നവംബർ ഒന്നിന് താവക്കര അമിനിറ്റി സെന്ററിൽ ആരംഭിക്കും. മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
04972715183
പുതുക്കിയ ടൈംടേബിൾ
കോളജുകളിലെ മൂന്നാം സെമസ്റ്റർ പിജി പരീക്ഷകൾ നവംബർ 12ന് തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം – മൂന്നാം വർഷ ബിഎ, ബിസിഎ, ബിഎസ്സി മാത്തമാറ്റിക്സ്, ബിബിഎ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് നവംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ ഭരതനാട്യം പ്രായോഗിക പരീക്ഷകൾ 29ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.
ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ പാനൽ
∙ വിവിധ കോടതികൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം ലഭ്യമാക്കുന്നതിനു പാനൽ തയാറാക്കുന്നു.
ആർസിഐ സ്ഥാപനങ്ങളിൽനിന്ന് ആംഗ്യഭാഷയിൽ പ്രാവീണ്യം തെളിയിച്ച പ്രഫഷനലുകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ 25നു മുൻപു ജില്ലാ സാമൂഹികനീതി ഓഫിസിൽ ലഭിക്കണം.
8281999015.
ഓൺലൈൻ സേവനങ്ങളുടെ പരിശീലനം
∙ സിഡിറ്റ് താഴെചൊവ്വ കംപ്യൂട്ടർ പഠനകേന്ദ്രത്തിൽ എല്ലാ പ്രായക്കാർക്കും കംപ്യൂട്ടർ ബേസിക്സും ഓൺലൈൻ സേവനങ്ങളും ചെയ്യാനുള്ള പരിശീലനം നൽകുന്നു. 9947763222.
വർക്ഷോപ് ഇൻസ്ട്രക്ടർ
∙ നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ഷോപ് ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
24നു രാവിലെ 11ന് അഭിമുഖത്തിന് എത്തണം. 9400006493.
എംസി കേസുകൾ അഞ്ചിലേക്കു മാറ്റി
∙ തലശ്ശേരി എസ്ഡിഎം കോടതി ഇന്നു നടത്താൻ നിശ്ചയിച്ച എംസി കേസുകൾ നവംബർ അഞ്ചിന് 11 മണിയിലേക്കു മാറ്റിവച്ചു.
04902343500.
സീനിയർ റസിഡന്റ് ഒഴിവ്
∙ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം 27നു രാവിലെ 11നു പ്രിൻസിപ്പൽ ഓഫിസിൽ നടക്കും. അനസ്തീസിയ, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.
gmckannur.edu.in.
ഹെൽത്ത് പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു
∙ കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലും ആറളം ആദിവാസി പുനരധിവാസ മിഷൻ ഓഫിസിലും പട്ടികവർഗ ഹെൽത്ത് പ്രമോട്ടർമാരായി ജോലി ചെയ്യുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ പട്ടികവർഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 25ന് മുൻപ് അപേക്ഷിക്കണം. 04972 700357.
സ്പോട്ട് അഡ്മിഷൻ
∙ കെൽട്രോണിൽ ഒരുവർഷ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ടീച്ചർ ട്രെയ്നിങ് കോഴ്സുകളിലേക്കു സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
9072592412.
∙ അസാപ് പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനർ കോഴ്സിന്റെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 9495999712.
സീറ്റൊഴിവ്
∙ കണ്ണൂർ ഗവ.
വനിതാ ഐടിഐയിൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 9562680168.
സൗജന്യ ചികിത്സ
∙ കുട്ടികളുടെ മൂക്കിലെ ദശ വളർച്ച കാരണം ഉണ്ടാകുന്ന ശ്വാസതടസ്സം, കൂർക്കംവലി, വായിലൂടെയുള്ള ശ്വസനം, ഉറക്കത്തിനിടെ ഉണ്ടാകുന്ന ശ്വാസതടസ്സം എന്നിവയ്ക്കു പരിയാരം ഗവ.ആയുർവേദ കോളജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിൽ സൗജന്യ ചികിത്സ നൽകുന്നു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഒപി സമയം. 8075876759.
ശിശുദിനാഘോഷം
∙ ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രസംഗ, രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
നവംബർ ഒന്നിനു രാവിലെ 9 മുതൽ ഗവ. ടിടിഐ(മെൻ)യിലാണു മത്സരം.
9656061031.
ഇന്റർവ്യൂ 30ന്
പയ്യാവൂർ∙പഞ്ചായത്തിന്റെ ബഡ്സ് സ്കൂളിലേക്ക് പാചകത്തൊഴിലാളിയെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 30ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04602210124 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

