
ചക്കരക്കൽ ∙ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ രണ്ടാം പ്രതി പൊലീസിനു മുന്നിൽ കീഴടങ്ങി. സൊസൈറ്റിയിലെ അറ്റൻഡർ പടുവിലായി ഗുരിക്കളെ വീട്ടിൽ കെ.കെ.ഷൈലജയാണ് (51) ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്.
തുടർന്ന് ചക്കരക്കൽ സിഐ എം.പി.ഷാജി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൊസൈറ്റിയിൽ 8.4 കോടി രൂപയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി കണ്ണൂർ കോഓപ്പറേറ്റീവ് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.വി.വത്സരാജ് നൽകിയ പരാതിയിൽ സെക്രട്ടറി ഷാജിക്കും അറ്റൻഡർ ഷൈലജയ്ക്കുമെതിരെ ജൂൺ 19നു ചക്കരക്കൽ പൊലീസ് കേസെടുത്തിരുന്നു.
ഷൈലജ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇന്നലെ കീഴടങ്ങിയത്. ഷാജിയെ ചക്കരക്കൽ പൊലീസ് നേരത്തേ എറണാകുളത്തുവച്ച് അറസ്റ്റ് ചെയ്തിരുന്നു.
ഷൈലജയുടെ അറസ്റ്റ് വൈകിയതോടെ നിക്ഷേപകർ സമരത്തിലായിരുന്നു. ഷാജി 7.83 കോടി രൂപയും ഷൈലജ 21 ലക്ഷം രൂപയും കൈവശപ്പെടുത്തി നിക്ഷേപകർക്ക് പണം തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണു കേസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]