
പയ്യന്നൂർ ∙ മണൽത്തിട്ടകളിൽ തട്ടി മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപെടുന്ന പാലക്കോട് അഴിമുഖത്തു മണൽത്തിട്ടകൾ നീക്കാനുള്ള ഡ്രജിങ് പുനരാരംഭിച്ചു. കെംഡലിന്റെ നേതൃത്വത്തിലാണു പ്രവൃത്തി പുനരാരംഭിച്ചത്. ഒരു വർഷം മുൻപു ഡ്രജ് ചെയ്തിരുന്നെങ്കിലും മണ്ണ് സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ ഉപ്പുവെള്ളം നിറയുന്നു എന്ന പരാതിയുമായി നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ ഡ്രജിങ് താൽക്കാലികമായി നിർത്തി.
ഡ്രജിങ് നിർത്തിയപ്പോൾ അഴിമുഖത്തും പാലക്കോട് വലിയ കടപ്പുറം, ചൂട്ടാട്, പുതിയങ്ങാടി കടപ്പുറങ്ങളിലും വലിയതോതിൽ മണൽത്തിട്ടകൾ രൂപപ്പെട്ടു.
അതോടെ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങൾ അപകടത്തിൽപെടുന്നതു നിത്യസംഭവമായി.
തൊഴിലാളികളുടെ ജീവനും നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായി.
അതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. തുടർന്നാണ് എംഎൽഎമാരായ ടി.ഐ.മധുസൂദനനും എം.വിജിനും ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു ഡ്രജിങ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. മണ്ണ് സൂക്ഷിക്കാനാവശ്യമായ സ്ഥലം എംഎൽഎമാർ ഇടപെട്ട് കണ്ടെത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]