
ഇരിട്ടി ∙ ആറളം പഞ്ചായത്തിൽ അടുക്കള മാലിന്യം സംസ്കരിക്കാൻ ഇനി ‘ബൊക്കാഷി ബക്കറ്റ്.’ അടുക്കളയിൽതന്നെ വച്ചു വീട്ടമ്മമാർക്ക് അനായാസം ഉപയോഗിക്കാൻ കഴിയുമെന്നതാണ് ബൊക്കാഷി ബക്കറ്റിന്റെ നേട്ടം. അടുക്കളയിലെ പച്ചക്കറി, ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം ഇറച്ചി, മീൻ മാലിന്യങ്ങളും ബക്കറ്റിൽ ഇടാം.
30 ദിവസംകൊണ്ടു മികച്ച കംപോസ്റ്റ് വളമായി മാറുമെന്നതാണ് പ്രത്യേകത.സമ്പൂർണ ശുചിത്വ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആറളത്ത് ആദ്യഘട്ടത്തിൽ 76 പേർക്കാണ് ബൊക്കാഷി ബക്കറ്റ് നൽകിയത്.
2–ാം ഘട്ടത്തിൽ 169 പേർക്കുകൂടി നൽകുന്നതിനായി വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 2800 രൂപ വിലയുള്ള ബൊക്കാഷി ബക്കറ്റ് സെറ്റ് 90 ശതമാനം സബ്സിഡിയോടെയാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്.
ഗുണഭോക്താവ് 280 രൂപ അടച്ചാൽ മതി. 30 ലീറ്റർ ശേഷിയുള്ള 2 ബക്കറ്റുകളും 40 ശർക്കരയും ഒരുവർഷം ഉപയോഗിക്കാവുന്ന കംപോസ്റ്റ് പൗഡറും (ബൊക്കാഷി മിക്സചർ) ആണ് ലഭിക്കുക.
ദിവസം ബക്കറ്റ് തുറന്നു 3 നേരംവരെ മാലിന്യം നിക്ഷേപിക്കാം. ബക്കറ്റ് ആദ്യം എടുക്കുമ്പോൾ 20 ഗ്രാം ശർക്കര ഇടണം.
തുടർന്നു മാലിന്യം ഇടുന്നതിനു മുൻപും കഴിഞ്ഞും ഓരോ സ്പൂൺ കംപോസ്റ്റ് പൗഡറും ഇടണം. 15 ദിവസം കഴിയുമ്പോൾ പുതിയ ബക്കറ്റ് ഉപയോഗിക്കണം.
അടുത്ത 15 ദിവസം കഴിയുമ്പോൾ ആദ്യം ഉപയോഗിച്ച ബക്കറ്റ് തുറക്കുമ്പോൾ കംപോസ്റ്റ് വളം റെഡി.
കഴുകിയശേഷം വീണ്ടും ബക്കറ്റ് ഉപയോഗിക്കാം. വളത്തിനു പുറമേ സ്ലെറിയും ഒരാഴ്ച കഴിയുമ്പോൾ മുതൽ ലഭിക്കും.
യാതൊരു മണവും ഇല്ലെന്നാണ് ബക്കറ്റ് നിർമാതാക്കളുടെ അവകാശവാദം.ബൊക്കാഷി ബക്കറ്റുകളുടെയും പൊതുസ്ഥലങ്ങളിൽ വയ്ക്കുന്ന അജൈവ മാലിന്യ ശേഖരണ ബിന്നുകളുടെയും വിതരണം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷൻ ഇ.സി.രാജു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.ജെ.ജെസിമോൾ, സ്ഥിരസമിതി അധ്യക്ഷൻ ജോസഫ് അന്ത്യാംകുളം, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.സബിത, വിഇഒമാരായ പി.ഷിനി പി.ഷാജീവൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]