
മൃഗസംരക്ഷണ പരിശീലനം
മൃഗസംരക്ഷണകേന്ദ്രം പ്രാദേശികാടിസ്ഥാനത്തിൽ സൗജന്യ പരിശീലനം നൽകുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള പശു വളർത്തൽ, തീറ്റപ്പുൽക്കൃഷി, പാലും പാൽ ഉൽപന്നങ്ങളും, ആടുവളർത്തൽ, പന്നി വളർത്തൽ, മുട്ടക്കോഴി വളർത്തൽ, ഇറച്ചിക്കോഴി വളർത്തൽ, കാടപ്പക്ഷി വളർത്തൽ എന്നിവയിലാണ് പരിശീലനം.
31ന് മുൻപ് അപേക്ഷിക്കണം. 0497 2763473
പോളിടെക്നിക് ലാറ്ററൽ എൻട്രി
പയ്യന്നൂർ ഗവ.
റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളിൽ ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ 23നും 25നും നടക്കും. 9895019821.
ഐടിഐ കൗൺസലിങ്
പേരാവൂർ ഗവ.
ഐടിഐയിൽ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചവരിൽ ഇൻഡക്സ് മാർക്ക് 210ൽ താഴെയുള്ള എസ്സി വിഭാഗത്തിൽപെട്ട മുഴുവൻ അപേക്ഷകരും 23ന് രാവിലെ 10ന് ഐടിഐയിൽ എത്തണം.
ആയുർവേദ തെറപ്പിസ്റ്റ്
പരിയാരം ഗവ.
ആയുർവേദ കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ ആയുർവേദ തെറപ്പിസ്റ്റ് (മെയിൽ) നിയമനം നടത്തുന്നു. 31ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് മുൻപാകെ ഇന്റർവ്യൂ.
90481 80178
മെഡിക്കൽ ഓഫിസർ നിയമനം
∙ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം ടിസിഎംസി റജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.
26ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) അഭിമുഖ. 0497 2700194.
വനിതാ കമ്മിഷൻ അദാലത്ത് മാറ്റി
∙ കേരള വനിതാ കമ്മിഷൻ ഇന്ന് കണ്ണൂരിൽ നടത്താനിരുന്ന ജില്ലാതല അദാലത്ത് മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബിരുദ കോഴ്സുകൾ
പട്ടുവം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് കോഴ്സുകളിൽ അപേക്ഷക്ഷണിച്ചു. 8547005048.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.പ്രജിത്ത്.
∙ ജനറൽ സർജറി – ഡോ.നിനിത്ത്. ∙ ഗൈനക്കോളജി –ഡോ.പൂർണിമ.
∙ നേത്ര വിഭാഗം –ഡോ.സോണിയ. ∙ ഇഎൻടി –ഡോ.സാവിത്രി.
∙ പൾമണോളജി –ഡോ.പ്രഷീൻ. ∙ പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം.
∙ ഡന്റൽ – ഡോ.രജിത. ∙ സ്കിൻ –ഡോ.അബൂബക്കർ.
∙ ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി.
ഇഗ്നോ അപേക്ഷ 31 വരെ നീട്ടി
നിർമലഗിരി ∙ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയുടെ (ഇഗ്നോ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 31 വരെ നീട്ടി. വിവരങ്ങൾക്ക്: (www.ignou.ac.in).
അധ്യാപക ഒഴിവ്
തലശ്ശേരി ∙ എംഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉർദു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യരായവർ 23ന് 10ന് ഓഫിസിൽ ഹാജരാവണം. കൂത്തുപറമ്പ് ∙ പുതുതായി ആരംഭിക്കുന്ന സിഇഎകെ കോളജിൽ കൊമേഴ്സ്, ഇംഗ്ലിഷ്, മലയാളം അധ്യാപകരുടെ ഒഴിവിലേക്ക് 30ന് രാവിലെ 11ന് കൂത്തുപറമ്പ് എജ്യുക്കേഷനൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസിൽ (സിയാദ് കോംപ്ലക്സ്) അഭിമുഖം നടത്തുന്നു.
നെറ്റ് യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ള ഉദ്യോഗാർഥികളെയും പരിഗണിക്കും. 9447850387.
പയ്യന്നൂർ ∙ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 23ന് 11ന് ഹൈസ്കൂൾ വിഭാഗം ഓഫിസിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]