
പയ്യന്നൂർ ∙ വിഎസ് 1971ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു ‘എവിയുടെ മകൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല’. ഈ ഓർമ ഇന്നും മായാതെ കിടപ്പുണ്ട് സിപിഎം നേതാവ് എ.വി.കുഞ്ഞമ്പുവിന്റെ മകനും അഭിഭാഷകനുമായ കരിവള്ളൂരിലെ കെ.വിജയകുമാറിന്റെ മനസ്സിൽ. അക്കാലത്ത് ആലപ്പുഴ എസ്ഡി കോളജിൽ പഠിച്ചിരുന്ന വിജയകുമാർ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതാവായിരുന്നു.
വിഎസ് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി. ആലപ്പുഴ ടൗണിലെ സ്പെഷൽ ഓഫിസ് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ ജനാവലി പിക്കറ്റ് ചെയ്തു. പ്രശ്നം പരിഹരിക്കാൻ അവർ വിഎസിനെ വിളിച്ചു.
വിഎസ് ചെന്നപ്പോൾ ബന്ദിയാക്കി. വിവരമറിഞ്ഞ് വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി വിഎസിനെ രക്ഷപ്പെടുത്തി.
ഈ സംഭവത്തെക്കുറിച്ച് വിഎസ് പ്രസ് റിലീസ് തയാറാക്കുമ്പോഴാണ് തൊട്ടടുത്തുള്ള ചെത്തുതൊഴിലാളി ഓഫിസ് കയ്യേറുന്നതായി വിവരം ലഭിക്കുന്നത്. വിഎസ് പ്രവർത്തകർക്കൊപ്പം അങ്ങോട്ട് പോയി.
ആൾക്കൂട്ടം വിഎസിന് കടന്നു പോകാൻ നടുവിലൂടെ വഴിയൊരുക്കി. അതൊരു ട്രാപ്പായിരുന്നു.
എതാണ്ട് മധ്യത്തിലെത്തിയപ്പോൾ ഒരാൾ കത്തിയുമായി വിഎസിനുനേരെ ഓടിയടുത്തു.
വിഎസിന് സമീപമെത്തുന്നതിന് മുൻപ് തന്നെ പ്രവർത്തകർ തടഞ്ഞു. അന്ന് അത് തടയാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ വിഎസിനെ അവർ കൊല്ലുമായിരുന്നു. കത്തി നിവർത്തി ഓടി വന്നയാൾ അവിടെ കുത്തേറ്റ് മരിച്ചു. അന്ന് വിജയകുമാറിനെയും മറ്റും പൊലീസ് അറസ്റ്റ് ചെയ്ത് ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ കൊണ്ടു പോയി ഭീകരമായി മർദിച്ചിരുന്നു.
ആ കേസിൽ വിഎസിനെ അവർ ഒന്നാം പ്രതിയാക്കി. പിന്നീട് ആ കേസ് തള്ളിപ്പോയി.
– വിജയകുമാർ ഓർക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]