
ഇരിക്കൂർ ∙ കൊവുന്തല ഉണക്കുകണ്ടം കടവിൽ കരയിടിച്ചിൽ രൂക്ഷം. ഒട്ടേറെ പേർ നടന്നു പോകുന്ന മുനമ്പ് കടവ് ഭാഗത്തേക്കുള്ള നടവഴിയുടെ 10 മീറ്ററോളം ഭാഗം പൂർണമായും പുഴയെടുത്തു.
ഇതുവഴിയുള്ള കാൽനട യാത്ര പ്രതിസന്ധിയിലായി.
ഇവിടെ വ്യക്തി നിർമിച്ച റോഡും അപകടാവസ്ഥയിലാണ്. ഒട്ടേറെ മരങ്ങളും പുഴയെടുത്തു.
മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.37 കോടി രൂപ ചെലവിൽ നിർമാണം നടത്തിയ കൊവുന്തല-മുനമ്പ് കടവു പാർക്കുകളെ ബന്ധിപ്പിക്കുന്നതിന് ഇതുവഴി കോൺക്രീറ്റ് നടപ്പാത നിർമിക്കാൻ നേരത്തെ ടൂറിസം വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും പുഴയോര ഭിത്തി കെട്ടാൻ ഫണ്ടില്ലെന്ന് പറഞ്ഞു ഒഴിവാക്കുകയായിരുന്നു. 500 മീറ്ററോളം ഭാഗമാണു നടവഴിയുള്ളത്.
ഈ ഭാഗം ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]