
കരിവെള്ളൂർ ∙ ‘കർഷക പോരാട്ടത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ കരിവെള്ളൂർ സമരത്തിന്റെ സമുന്നത പാരമ്പര്യം മുറുകെപ്പിടിച്ച് പുതിയ കേരളം കെട്ടിപ്പടുക്കണം.’ 2006 ഡിസംബർ 3 ഞായറാഴ്ച കുണിയൻ പുഴക്കരയിലെ കരിവെള്ളൂർ സമര സ്മാരകത്തിനു മുന്നിൽനിന്ന് വി.എസ്.അച്യുതാനന്ദൻ പറഞ്ഞ വാക്കുകൾ ഇന്നും കരിവെള്ളൂരിന്റെ മനസ്സിൽ അലയടിക്കുകയാണ്.
കരിവെള്ളൂർ സമരത്തിന്റെ അറുപതാം വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിഎസ്. ആകാശത്തേക്ക് മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിച്ചുകൊണ്ട് ആവേശം വിതറിയ പുന്നപ്ര വയലാറിന്റെ സമയനായകനെ കരിവെള്ളൂരുകാർ മറന്നിട്ടില്ല.
ഉജ്വല മുദ്രാവാക്യം വിളികളോടെയായിരുന്നു വിഎസിനെ വേദിയിലേക്ക് ആനയിച്ചത്. 1993ൽ കരിവെള്ളൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന പഠന ക്യാംപ് ഉദ്ഘാടനം ചെയ്യാൻ എത്തിയത് വിഎസ് ആയിരുന്നു.
2008ൽ എ.വി സ്മാരക ഗവ.
ഹയർ സെക്കൻഡറി സ്കൂൾ അൻപതാം വാർഷിക ഉദ്ഘാടനത്തിനും അദ്ദേഹം കരിവെള്ളൂരിലെത്തി.കരിവെള്ളൂർ സമരനായകൻ പരേതനായ എ.വി.കുഞ്ഞമ്പുവുമായും അദ്ദേഹത്തിന്റെ പത്നി ആലപ്പുഴ സ്വദേശി പരേതയായ കെ. ദേവയാനിയുമായും വിഎസ് അടുത്ത സൗഹൃദം പുലർത്തി.
കരിവെള്ളൂരിലൂടെ കടന്നുപോകുമ്പോൾ ഒട്ടേറെത്തവണ വിഎസ് രക്തസാക്ഷി നഗറിലും എ.വി.കുഞ്ഞമ്പുവിന്റെ വീട്ടിലും കയറുമായിരുന്നു. എവിയുടെ കുടുംബവുമായി സ്നേഹബന്ധം കാത്തുസൂക്ഷിച്ചു.
കരിവെള്ളൂർ ഗ്രാമം ധീരനായ സഖാവിനെ എന്നും ഓർമയിൽ സൂക്ഷിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]