
∙ സിസിടിവി ക്യാമറകൾ കണ്ണുതുറന്നിട്ടും ചപ്പാരപ്പടവ് പഞ്ചായത്തിലെ പ്രധാന കേന്ദ്രത്തിലും മാലിന്യം തള്ളി. തളിപ്പറമ്പ്–കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിലാണ് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വൻതോതിൽ തള്ളിയത്.മഴ ശക്തമായതിനാൽ ജൈവമാലിന്യങ്ങൾ അഴുകിത്തുടങ്ങി.
നേരത്തെ മാലിന്യം തള്ളൽ പതിവായ ഇവിടെ അടുത്തകാലത്ത് അതിന് ശമനമുണ്ടായിരുന്നു.
എന്നാൽ പാതയോരം കാടു യറിയതോടെയാണ് മാലിന്യം തള്ളൽ വീണ്ടും വർധിച്ചത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പഞ്ചായത്തിൽ വ്യാപകമാകുമ്പോഴാണ് അത് വർധിക്കാനിടയാകുന്ന തരത്തിൽ പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നത്.
അതേസമയം മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹരിതകർമ സേനയുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ. തള്ളിയവരെ കണ്ടെത്തിയാൽ വൻ പിഴ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]