
ചെറുപുഴ ∙ കെഎസ്ഇബി ജീവനക്കാരന്റെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ചെറുപുഴ കെഎസ്ഇബി സെക്ഷൻ ഓഫിസിലെ ജീവനക്കാരൻ മേച്ചേരിയിൽ ജയ്സന്റെ ഇലക്ട്രിക് സ്കൂട്ടറാണു കത്തിനശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2ന് ആണ് സംഭവം. ഉച്ചഭക്ഷണം കഴിക്കാൻ ചെറുപുഴയിൽനിന്ന് പെരിങ്ങാലയിലെ വീട്ടിൽ എത്തിയതായിരുന്നു ജയസൻ. സ്കൂട്ടർ വീട്ടുമുറ്റത്ത് നിർത്തിയിട്ടശേഷം ഭക്ഷണം കഴിക്കുന്നതിനിടെ രൂക്ഷമായ മണം അനുഭവപ്പെട്ടു.
ഇതേത്തുടർന്നു പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്കൂട്ടറിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്.
പരിസരം നിറയെ പുക നിറഞ്ഞതോടെ ഭയപ്പെട്ട ജയ്സൺ പെരിങ്ങോം അഗ്നിരക്ഷാ സേനയുടെ സഹായം തേടി.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന സ്കൂട്ടറിലെ ബാറ്ററി ഉടൻതന്നെ നീക്കം ചെയ്തു. ഇതോടെയാണു അപകടാവസ്ഥ ഒഴിവായത്.
ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്കീറ്റായിരിക്കാം തീപിടിത്തത്തിനു കാരണമെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. ചെറുപുഴയിൽനിന്ന് മലയോരപാതയിലൂടെ ഇതേ സ്കൂട്ടറിലാണു ജയ്സൺ പെരിങ്ങാലയിലെ വീട്ടിലെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]