
ആഫ്രിക്കൻ ഒച്ച്: ദുരിതം തുടരുന്നു; മയ്യിൽ, കുറ്റ്യാട്ടൂർ, ചക്കരക്കൽ മേഖലയിൽ ദുരിതം രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മയ്യിൽ ∙ ഇടവേളയ്ക്കുശേഷം ആഫ്രിക്കൻ ഒച്ചിന്റെ ശല്യംമൂലം പൊറുതിമുട്ടി നാട്ടുകാർ. മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ മേഖലകളിലാണ് വീണ്ടും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായത്. ഒച്ചുകൾ ചെടികളുടെ ഇലകൾ തിന്നു നശിപ്പിക്കുന്നതും ദുരിതമാണ്. വീട്, കിണർ എന്നിവയുടെ പരിസരങ്ങളിലും ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതായി വീട്ടുകാർ പറയുന്നു.മയ്യിൽ ടൗണിനു സമീപം, ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് ശല്യം കാരണം ആളുകൾ പ്രയാസമനുഭവിക്കുന്നത്. വീട്ടുകാർ പിടികൂടി ഉപ്പ് ഉപയോഗിച്ച് നശിപ്പിക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ മുട്ടയിട്ട് ഒച്ചുകൾ ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ വർഷം കയരളം ഭാഗങ്ങളിലും ഒച്ച് ശല്യം രൂക്ഷമായിരുന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇവയെ നശിപ്പിക്കുന്നതിനു നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചക്കരക്കൽ ∙ ചക്കരക്കൽ മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം. മുഴപ്പാല റോഡ്, സോന റോഡ്, മൗവഞ്ചേരി, മിടാവിലോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കാരണം നാട്ടുകാർ ദുരിതമനുഭവിക്കുന്നത്. രാത്രി സമയത്താണ് ഇവ കൂട്ടത്തോടെ പുറത്തു വരുന്നത്. ചെടികൾ, പച്ചക്കറി, വാഴ, മരച്ചീനി എന്നിവ കൂട്ടത്തോടെ തിന്നു തീർക്കുകയും വീടിനുള്ളിൽ വരെ ഇഴഞ്ഞു കയറി ആളുകൾക്ക് ആരോഗ്യ ഭീഷണി ഉയർത്തുകയും ചെയ്യുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവയെ പിടികൂടി നശിപ്പിക്കുന്നുണ്ടെങ്കിലും ഓരോ ദിവസം കഴിയുംതോറും ഇവയുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.