മനം നിറച്ച് യോഗ
∙യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കലക്ടർ അരുൺ കെ.വിജയൻ, എഡിഎം കല ഭാസ്കർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ നാഷനൽ ആയുഷ് മിഷൻ യോഗാ ഇൻസ്ട്രക്ടർക്കൊപ്പം യോഗയിൽ പങ്കാളികളായി.
സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷനൽ ആയുഷ് മിഷൻ കേരളത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാമന്തളി സ്വദേശി ശ്രീലക്ഷ്മി സാജൻ യോഗാ ഡാൻസ് നടത്തി.’യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത്’ എന്നതാണ് ഈ വർഷത്തെ രാജ്യാന്തര യോഗാദിന സന്ദേശം.
∙ ജില്ലാ ഭരണകൂടത്തിന്റെയും നാഷനൽ ആയുഷ് മിഷന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ പയ്യാമ്പലം ബീച്ചിൽ യോഗാസംഗമം സംഘടിപ്പിച്ചു.
മട്ടന്നൂർ ബഡ്സ് സ്കൂൾ വിദ്യാർഥികൾ യോഗാ ഡാൻസ് അവതരിപ്പിച്ചു.
എൻസിസി∙ 31 കേരള ബറ്റാലിയൻ എൻസിസി കണ്ണൂരിന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. പോളിടെക്നിക് എച്ച്എസ്എസ് മട്ടന്നൂർ, എച്ച്എസ്എസ് മയ്യിൽ തുടങ്ങി വിവിധ വിദ്യാലയങ്ങളിൽ നടന്ന യോഗാ പ്രദർശനം നടത്തി.
മലബാർ കാൻസർ കെയർ സൊസൈറ്റി
∙ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയും കാൻസർ വിമുക്തരുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഫോർ കാൻസർ കെയറും നടത്തിയ യോഗാദിനാചരണ മുൻ കേന്ദ്ര ഐടി വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് ഡി കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ഫോഴ്സിലെ അംഗങ്ങളായ കാൻസർ രോഗ വിമുക്തരുടെ യോഗാ പ്രദർശനവും നടത്തി. ചേതന യോഗാ ആൻഡ് യോഗ അസോസിയേഷൻ ഓഫ് കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച മെഗാ യോഗാ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി കെ.എൻ.ബാലഗോപാൽ, കെ.വി.
സുമേഷ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവർ യോഗ പരിശീലനത്തിൽ പങ്കാളികളായപ്പോൾ.
ചിന്മയ വിദ്യാലയ
∙ കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ ആത്മീയ പ്രഭാഷകൻ ഷാജി കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. യോഗാനൃത്തവും യോഗാപ്രദർശനം നടന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ
∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
സ്റ്റേഷൻ മാനേജർ എസ്.സജിത് കുമാർ അധ്യക്ഷത വഹിച്ചു. എസ്.സി.സാജൻ യോഗ ക്ലാസിനു നേതൃത്വം നൽകി.
യൂണിവേഴ്സിറ്റി വിമൻസ് ഫോറം
∙ കണ്ണൂർ യൂണിവേഴ്സിറ്റി വിമൻസ് ഫോറം താവക്കര ക്യാംപസിൽ രാജ്യാന്തര യോഗാദിനം ആചരിച്ചു.
സമ്മേളനം വൈസ് ചാൻസലർ പ്രഫ. കെ.കെ.സാജു ഉദ്ഘാടനം ചെയ്തു.
ഷാജി കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]