
3 പേരെ കൊന്ന് ആഭരണം കവർന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ക്രൈംബ്രാഞ്ച് പൊക്കി. മട്ടന്നൂർ മണക്കായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി മട്ടന്നൂർ കയനി കൊട്ടാരത്തിൽ വീട്ടിൽ കെ.ഷെരീഫിനെ (45) ആണ് ക്രൈംബ്രാഞ്ച് സിഐ ബോബി വർഗീസിന്റെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തുവച്ച് കഴിഞ്ഞദിവസം രാവിലെ അറസ്റ്റ് ചെയ്തത്. പ്രതിയെ തലശ്ശേരി അഡീഷനൽ ജില്ലാ കോടതിയിൽ ഹാജരാക്കി.
2003 ഏപ്രിൽ 6നു മണക്കായി സ്വദേശികളായ അസൈനാർ, ഭാര്യ നബീസു, നബീസുവിന്റെ സഹോദരി പാത്തുട്ടി എന്നിവരെ കൊലപ്പെടുത്തുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ പ്രതിയാണ് ഷെരീഫ്. 2021 മുതൽ കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതിക്ക് തലശ്ശേരി അഡീഷനൽ ജില്ലാ കോടതി (രണ്ട്) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഷെരീഫ് മട്ടന്നൂരിലെ സുഹറ കൊലപാതകക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.