
കണ്ണൂരിലെ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; അമിത വേഗത്തിലെത്തിയ ബസ് ലോറി ഇടിച്ചു തെറിപ്പിച്ചു– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കാനിടയായ സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞുവീണു. അപകടത്തിൽ ലോറി ഡ്രൈവർ, മലപ്പുറം പള്ളിക്കൽ ബസാർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം കുറ്റിയിൽ ഹൗസിൽ പറമ്പൻ ജലീൽ (43) മരിച്ചു. പിതാവ് ഉണ്ണി മോയിൻ, മാതാവ് ആയിഷബീവി, ഭാര്യ ഷറഫുന്നീസ. മക്കൾ: ആയിഷ നിത, നിഹാ മെഹറിൻ, നിഹാൽ. സഹോദരങ്ങൾ: റെസ്മിയ, സാജിത, റഫീഖ്.
പൂർണമായും തകർന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ കുടുങ്ങിയാണ് ജലീലിന്റെ മരണം. നാട്ടുകാർ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്. ലോറിയുടമ പള്ളിക്കൽ സ്വദേശി പ്രവീൺകുമാർ (43) എകെജി ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിൽ പള്ളിക്കുളത്തിനും പൊടിക്കുണ്ടിനും മധ്യേ തിങ്കൾ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ചെങ്കല്ലുമായി തളിപ്പറമ്പിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി.
പിന്നിൽ ബസ് ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ലോറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ചെങ്കല്ലുകൾ സമീപത്താകെ തെറിച്ചുവീണു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.