
ഏതുസമയത്തും വിളിച്ചാലും ഓടിയെത്തും; കൊല്ലപ്പെട്ട രാധാകൃഷ്ണൻ നാടിന് പ്രിയപ്പെട്ടവൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാതമംഗലം ∙ ഏതുസമയത്തും വിളിച്ചാലും ഓട്ടോയുമായി ഓടിയെത്തുന്ന ഓട്ടോഡ്രൈവർ രാധാകൃഷ്ണൻ ഇനിയില്ല. കൈതപ്രത്ത് വെടിയേറ്റു മരിച്ച രാധാകൃഷ്ണൻ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു. ഇരിക്കൂർ കല്യാട് സ്വദേശിയാണെങ്കിലും 20 വർഷം മുൻപേ മാതമംഗലം കൈതപ്രത്ത് എത്തി നാട്ടുകാരാനായി.
നാട്ടിലെ കല്യാണമായാലും ഉത്സവമായാലും മറ്റു സാംസ്കാരിക പരിപാടിയിലും തന്റെ സേവനം ആത്മാർഥമായി സഹകരിക്കാൻ രാധാകൃഷ്ണൻ ഉണ്ടാകും. 2019ലെ പ്രളയകാലത്തു വണ്ണാത്തിപ്പുഴയോരത്ത് വെള്ളം കയറിയപ്പോൾ രക്ഷാപ്രവർത്തനത്തിനും രാധാകൃഷ്ണൻ മുൻപന്തിയിലുണ്ടായിരുന്നു. കൈതപ്രം വായനശാലയുടെ ലഹരിവിരുദ്ധ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നതും രാധാകൃഷ്ണനാണ്.