
കണ്ണൂർ ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ കൊരങ്ങാട്, കെപി നഗർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ, നായിക്കാലി അമ്പലം, പാളാട്, സുഭാഷ് നഗർ, ഐഡിയ ചിത്രാരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 2 വരെ.
ഡോക്ടർ ഒഴിവ്
കീഴ്പ്പള്ളി∙ സിഎച്ച്സിയിൽ സായാഹ്ന ഒപിയിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് 25ന് 11ന് കണ്ണൂർ കലക്ടറേറ്റിൽ കൂടിക്കാഴ്ച നടക്കും. പിഎസ്സി യോഗ്യതയുള്ളവർ (എംബിബിഎസ് ഡിഗ്രി വിത്ത് ടിസിഎംസി റജിസ്ട്രേഷൻ) അസ്സൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് പകർപ്പുമായി എത്തണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ: 0490 2455111
ഗതാഗതം നിരോധിച്ചു
തളിപ്പറമ്പ് ബ്ലോക്ക് – പൊക്കുണ്ട് – കൂനം – കുളത്തൂർ – കണ്ണാടിപ്പാറ – നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ അമ്മേന്തല ജംക്ഷൻ മുതൽ കൊളത്തൂർ തൈവട്ട വരെ റോഡ് ഗതാഗതം 15 ദിവസത്തേക്കു പൂർണമായി നിരോധിച്ചു.
അസാപ്പിൽ ഇംഗ്ലിഷ് ക്രാഷ് കോഴ്സ്
വേനലവധിക്കാലത്ത് അസാപ്പിന്റെ പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന 12 ദിവസത്തെ എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽസ് ക്ലാസുകൾക്കു പ്രവേശനം ആരംഭിച്ചു.
വോക് ഇൻ ഇന്റർവ്യൂ
പിണറായി കമ്യൂണിറ്റി സെന്റർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽഎസ്ജിഡി സ്കീമിൽ രണ്ട് അസിസ്റ്റന്റ് സർജൻമാരെ ഒരു വർഷത്തേക്കു നിയമിക്കുന്നു. 25ന് ഉച്ചയ്ക്ക് 2നു പിണറായി സിഎച്ച്സിയിൽ വോക് ഇൻ ഇന്റർവ്യൂ. ഫോൺ : 0490 2382710.