ഇരിട്ടി ∙ ചിന്നം വിളിച്ച് നാട്ടിലിറങ്ങാൻ കോപ്പു കൂട്ടുന്ന കാട്ടാനയ്ക്ക് വനാതിർത്തിയിൽ ചെക്ക് വയ്ക്കാൻ കുഞ്ഞൻ യന്ത്രമായ ഫാം ഗാർഡുകൾ സ്ഥാപിച്ചു. ആന ഏഴയലത്ത് വന്നാൽ കുഞ്ഞൻ യന്ത്രം അലറലോടലറൽ തുടങ്ങും.
പിന്നാലെ കണ്ണിൽ കുത്തുന്ന വെളിച്ചവും ചേർന്നാൽ ആനകൾ നാട്ടിലിറങ്ങാതെ കാട്ടിലൊതുങ്ങും. ആറളം ഫാം പുനരധിവാസ കേന്ദ്രത്തിലാണ് ആനയിറക്കം തടയാൻ ‘ഫാം ഗാർഡുകൾ’ സ്ഥാപിച്ചത്.
ആറളം ടാസ്ക്ഫോഴ്സിന്റെ ശ്രമഫലമായി എത്തിച്ച ഡിവൈസുകൾ ആർആർടിയുടെ സഹകരണത്തോടെയാണ് സ്ഥാപിച്ചത്.
ആനതുരത്തൽ സംവിധാനം മറ്റ് സ്ഥലങ്ങളിൽ പരീക്ഷിച്ച് വിജയിച്ചെന്ന ധൈര്യവും ആറളത്ത് സ്ഥാപിക്കുന്നതിന് കാരണമായി. ആനകളെ ഒരു വഴിയെ തുരത്തിയാൽ മറ്റൊരു വഴിയെ വീണ്ടും തുരത്തിയ സ്ഥലത്ത് തന്നെ തിരികെയെത്തിയിരുന്നു.
ഇതിന് പരിഹാരമായാണ് ഫാം പുനരധിവാസ കേന്ദ്രത്തിലെ കോട്ടപ്പാറ പഴയ ആർആർടി ഓഫിസ് മുതൽ ഒൻപതിടത്ത് ഫാം ഗാർഡ് ഡിവൈസുകൾ സ്ഥാപിച്ചത്.
വെറും 2.5 കിലോഗ്രാം മാത്രം തൂക്കമുള്ള ഡിവൈസിൽ 3 സ്പീക്കറുകളും 4 ഭാഗത്തും ശക്തമായി പ്രകാശിക്കുന്ന പ്രകാശ സംവിധാനവുമാണ് ഉള്ളത്.
യന്ത്രത്തിന്റെ 15 മീറ്റർ അടുത്തെത്തിയാൽ ആനയുടെ സാന്നിധ്യം യന്ത്രത്തിലെ സെൻസർ പിടിച്ചെടുക്കും. പിന്നെ ആനയ്ക്ക് ആരോചകമാകുന്ന ശബ്ദമായിരിക്കും കേൾക്കുക.
ഒപ്പം ഡിവൈസിന്റെ 4 ഭാഗത്തുനിന്നും കണ്ണ് തുളയ്ക്കുന്ന പ്രകാശവും. ഇതോടെ ആനകൾ നിവൃത്തിയില്ലാതെ കാട്ടിലേക്ക് മടങ്ങും.
ആനയ്ക്ക് മാത്രമല്ല ഓരോ മൃഗങ്ങൾക്കും അരോചകമായ ഓരോ ശബ്ദമാണ് പുറപ്പെടുവിക്കുക.
മലപ്പുറം സ്വദേശി വി.വി.ജിഷോയി, ഭാര്യ പാലക്കാട് സ്വദേശിനി വർഷ, സുഹൃത്ത് എസ്.അഭിജിത്ത് എന്നിവർ ചേർന്ന് രൂപകൽപന ചെയ്തതാണ് ഫാം ഗാർഡ് എന്ന പേരിട്ട് ആന തുരത്തൽ യന്ത്രം. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ആറളത്ത് സ്ഥാപിച്ചിരുന്നു.
ഇപ്പോൾ ആറളത്ത് സ്ഥാപിക്കുന്ന യന്ത്രങ്ങൾ വയനാട്ടിൽ നിന്നാണ് എത്തിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

