കേളകം∙ കടബാധ്യതയിൽ നിന്നു കരകയറാനും ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും വേണ്ടി വീടും ഭൂമിയും സമ്മാനമായി നിശ്ചയിച്ച് കൂപ്പൺ നറുക്കെടുപ്പ് നടത്താനുള്ള കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നി തോമസിന്റെ നീക്കം പൊലീസ് തടഞ്ഞു. ലോട്ടറി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെന്നിക്കെതിരെ കേസെടുക്കുകയും നറുക്കെടുപ്പിനുള്ള കൂപ്പണുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇന്നലെയാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.
ലോട്ടറി നിയമങ്ങളുടെ ലംഘനമാണ് കൂപ്പൺ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ബെന്നി കൂപ്പൺ പദ്ധതി ആരംഭിച്ചത്.
ഒരു കൂപ്പണിന്റെ വിലയായ 1500 രൂപ നൽകിയാൽ 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും സ്വന്തമാക്കാമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കടം 85 ലക്ഷത്തിന് മുകളിൽ എത്തുകയും ഭാര്യയുടെ തുടർചികിത്സയ്ക്കു വൻ തുക ആവശ്യമായി വന്നതോടെയുമാണ് കൂപ്പണുകൾ അച്ചടിച്ചത്.
10000 കൂപ്പണുകൾ അച്ചടിച്ചു. പദ്ധതി ആവിഷ്കരിച്ചപ്പോൾ പൊലീസ് അന്വേഷണം ഉണ്ടായെങ്കിലും മറ്റ് നടപടികൾ ഉണ്ടായില്ലെന്നും അവസാന ഘട്ടത്തിലെ നടപടി വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും ബെന്നി പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

