കാസർകോട് ∙ ഭൂമിക്കടിയിലെ ധാതു നിക്ഷേപം കണ്ടെത്തുന്നതിനുള്ള എയ്റോ ജിയോഫിസിക്കൽ സർവേയ്ക്കായുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ)യുടെ വി.ടി എഎസ്യു ചെറു വിമാനം കണ്ണൂർ വിമാനത്താവളത്തിലെത്തി. പൈലറ്റുമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 8 പേരാണ് ഇപ്പോൾ കണ്ണൂരിലെത്തിയത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, കർണാടകയിലെ മടിക്കേരി, ദക്ഷിണ കന്നഡ എന്നീ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് സർവേ നടക്കുന്നത്. പ്രാരംഭ നടപടികൾ പൂർത്തിയാക്കിയ ശേഷം സർവേയുടെ ഭാഗമായി വിമാനം അടുത്ത ആഴ്ച പറന്നു തുടങ്ങും. 3 മാസത്തേക്കെങ്കിലും സർവേ തുടരും.
തോറിയം, യുറേനിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിവിധ ധാതുക്കളുടെ പര്യവേഷണത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
വിമാനത്തിൽ ഘടിപ്പിച്ച റേഡിയോ സ്പെക്ട്രോമെട്രിക് സെൻസറുകൾ ഉപയോഗിച്ച് എയ്റോമാഗ്നറ്റിക് സർവേ, റേഡിയോ മെട്രിക് ഡേറ്റ എന്നിവയാണ് നടത്തുക. സർവേയ്ക്കായി വിമാനം ഭൂനിരപ്പിൽ നിന്ന് 80–120 മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് പറത്തുക. വിമാനം സഞ്ചരിക്കുന്ന പാതയിൽ ഭൂപ്രതലത്തിന്റെ ഇരുവശത്തേക്കും 150 മീറ്റർ വീതം സെൻസറുകൾ പരിശോധിക്കും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് മംഗളൂരുവിലും മടിക്കേരിയിലും അടക്കം സർവേ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

