ഇരിട്ടി ∙ ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഹെൽത്തി കേരള പദ്ധതിയിൽ ഹോട്ടലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. വള്ളിത്തോട്, എടൂർ, ആറളം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി പിഴ ഈടാക്കി.
കടകളിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന പഴയ ഭക്ഷണങ്ങൾ, ഇറച്ചി എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. കോട്പ ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽനിന്നു പിഴ ഈടാക്കി.
ഭക്ഷണ വിതരണ സ്ഥാപനങ്ങൾ 6 മാസത്തിലൊരിക്കൽ നിർബന്ധമായും ശുദ്ധജലം പരിശോധിക്കണമെന്നും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും നിർദേശം നൽകി.
ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനയ്ക്കു കൈമാറുകയും വേണമെന്നും ശുദ്ധജല ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്നും സ്ഥാപനത്തിന്റെ ലൈസൻസ്, സാനിറ്ററി സർട്ടിഫിക്കറ്റ്, ശുദ്ധജല പരിശോധന റിപ്പോർട്ട് എന്നിവ ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും പരിശോധനയിൽ ആവശ്യപ്പെട്ടു.
ബേക്കറി, കൂൾബാർ മത്സ്യ, മാംസം വിൽക്കുന്ന കടകൾ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിലും പരിശോധന നടത്തി. മതിയായ ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നു മുന്നറിയിപ്പും നൽകി.
വള്ളിത്തോട് എഫ്എച്ച്സിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ്, സി.കുറ്റിയാനി, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ എന്നിവർ നേതൃത്വം നൽകി.
കീഴ്പ്പള്ളി സിഎച്ച്സി നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്, എസ്.സി.അരുൺ, എൻ.പാർവതി, ഒ.ഗിന എന്നിവർ നേതൃത്വം നൽകി. പരിശോധന വരുംദിവസങ്ങളിലും തുടരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

