പയ്യന്നൂർ ∙ മകളുടെ വിവാഹത്തിന് 2000 പേർക്ക് ജൈവ സദ്യ വിളമ്പിയ അന്നൂരിലെ പരിസ്ഥിതി പ്രവർത്തകൻ, ആ സദ്യയുടെ രുചി വൈഭവം തേടി സിനിമ താരം ശ്രീനിവാസൻ തന്റെ വീട്ടുമുറ്റത്തെത്തിയ ഓർമകൾ ബാലകൃഷ്ണൻ ഇന്നും മായാതെ മനസ്സിൽ സൂക്ഷിക്കുന്നു. വിവാഹ സദ്യയുടെ അപൂർവതയെക്കുറിച്ച് മലയാള മനോരമയിൽ കണ്ട
വാർത്ത വായിച്ചാണ് ശ്രീനിവാസൻ 2017 ജനുവരി 31ന് ബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. മുൻകൂട്ടി പറയാതെ അപ്രതീക്ഷിതമായാണ് സിനിമ താരത്തിന്റെ വരവ്.
വന്നുകയറിയ ഉടൻ സിനിമ സ്റ്റൈലിൽ തന്നെ പറഞ്ഞു.
‘മനോരമയിൽ കണ്ട സദ്യയുടെ രുചിക്കൂട്ടുകളൊക്കെ പറഞ്ഞ് തന്നെ.
ഒട്ടും സമയമില്ല. വേഗം പോകണം’.
അപ്രതീക്ഷിതമായി കയറി വന്ന അതിഥിയെ കണ്ട് ബാലകൃഷ്ണനും കുടുംബവും പകച്ചുനിൽക്കുകയായിരുന്നു. ബാലകൃഷ്ണനെ അടുത്ത് വിളിച്ചിരുത്തി വന്ന കാര്യം പറഞ്ഞു.
ഓരോ വിഭവത്തെക്കുറിച്ചും ബാലകൃഷ്ണനും ഭാര്യ ലീലയും മക്കളായ തനിമയും താരിമയും വിവരിച്ചുകൊടുത്തു.
ഓരോ സാധനങ്ങൾ ശേഖരിച്ച സ്ഥലങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. വീട്ടിലെ ആഘോഷത്തിൽ ജൈവ സദ്യയൊരുക്കാനായിരുന്നു രുചിക്കൂട്ടുകൾ തേടി എത്തിയത്.
ഒപ്പം പ്രൊഡക്ഷൻ മാനേജർ മോഹൻ രാജും ഉണ്ടായിരുന്നു. 2 മണിക്കൂർ നേരം ബാലകൃഷ്ണന്റെ വീട്ടിൽ ചെലവഴിച്ചാണ് ശ്രീനിവാസൻ മടങ്ങിയത്.
പിന്നീട് ഏറെക്കാലം ഫോണിലൂടെ സൗഹൃദം പുതുക്കിയിരുന്നു. ബാലകൃഷ്ണൻ ഓർക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

