തലശ്ശേരി ∙ നഗരത്തിൽ പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
ചിറക്കര കണ്ടിക്കൽ പാലത്തിന് സമീപം സിറ്റി പ്ലാസ്റ്റിക്സിലാണ് തീ പടർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.50ന് ആണ് സ്ഥാപനത്തിൽ തീ പടർന്നത്.
40 തൊഴിലാളികൾ സംഭവസമയത്ത് യൂണിറ്റിലുണ്ടായിരുന്നു. തീ പടരുന്നത് കണ്ട
ഉടനെ ഇവർ ഓടി രക്ഷപ്പെട്ടു. സ്ത്രീകൾക്കൊപ്പം ചെറിയ കുട്ടികളുമുണ്ടായിരുന്നു.
പുന്നോൽ കിടാരൻകുന്നിലെ ടി.കെ.റയീസിന്റെയും സഹോദരൻ റഫീക്കിന്റെയും ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
പഴയ പ്ലാസ്റ്റിക് ശേഖരിച്ചു പൊടിച്ചു കയറ്റി അയയ്ക്കുന്ന സ്ഥാപനം 30 വർഷത്തിലേറെയായി ഇവിടെ പ്രവർത്തിക്കുന്നു. ഗോഡൗൺ നിറയെ ചാക്കുകളിലാക്കി പ്ലാസ്റ്റിക് ശേഖരിച്ചുവച്ചിരുന്നതായി തൊഴിലാളികൾ പറഞ്ഞു.
ഇവ പൂർണമായും കത്തി നശിച്ചു. യന്ത്രങ്ങളും കത്തിനശിച്ചു.
ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ തൊഴിലാളികൾ ആദ്യം തന്നെ പുറത്തെത്തിച്ചിരുന്നു.
സ്ഥാപനത്തിൽ രണ്ട് ദിവസമായി വെൽഡിങ് ജോലി നടന്നിരുന്നതായി സമീപത്തുള്ളവർ പറഞ്ഞു. ഇതിനിടയിലാവാം തീ പടർന്നതെന്നാണ് സംശയം.
തീ കണ്ട് മിനിറ്റുകൾക്കകം കറുത്ത പുക അന്തരീക്ഷത്തിലുയർന്നു. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, വടകര, കണ്ണൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

