തലശ്ശേരി ∙ നഗരത്തിൽ ഈയടുത്ത കാലത്തൊന്നും ഉണ്ടാകാത്ത വലിയ അഗ്നിബാധയാണ് ഇന്നലെ ചിറക്കര കണ്ടിക്കലിൽ പ്ലാസ്റ്റിക് കമ്പനിയിൽ ഉണ്ടായത്. മിനിറ്റുകൾക്കകം അന്തരീക്ഷത്തിൽ കറുത്ത പുകച്ചുരുളുകൾ ഉയർന്നതോടെ എങ്ങും ഉൽകണ്ഠയായി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടുകാർ ഓടിയെത്തി.
അഗ്നിരക്ഷാ സേനയ്ക്കൊപ്പം നാട്ടുകാരും കൈമെയ് മറന്നു രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. കണ്ടിക്കൽ പാലത്തിന് താഴെയുള്ള തോട്ടിൽ വെള്ളമുള്ളതു അനുഗ്രഹമായി.
ഈ തോട്ടിൽ മോട്ടർ പമ്പ് വച്ചാണ് വെള്ളം പമ്പ് ചെയ്തത്. അലുമിനിയം ഷീറ്റു കൊണ്ടു മറച്ച സ്ഥാപനത്തിൽ പ്ലാസ്റ്റിക്കിനൊപ്പം ഷീറ്റും കത്തിയുരുകി പുക അന്തരീക്ഷത്തിൽ പടർന്നു.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി സ്പീക്കർ
തലശ്ശേരി ∙ പ്ലാസ്റ്റിക് സ്ഥാപനത്തിൽ തീ പിടിച്ചതറിഞ്ഞ ഉടനെ സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ.എൻ.ഷംസീർ സ്ഥലത്ത് പാഞ്ഞെത്തി.
മുഖ്യമന്ത്രിയെയും മറ്റു ഉദ്യോഗസ്ഥരെയും സ്ഥിതിഗതികൾ ധരിപ്പിച്ചു.
ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ നിധിൻ അഗർവാളിനെ വിളിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. കിയാൽ എംഡിയെ ബന്ധപ്പെട്ടു കണ്ണൂർ വിമാനത്താവളത്തിലെ ഫയർ യൂണിറ്റിന്റെ സേവനം ലഭ്യമാക്കി.
രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി സ്പീക്കർ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. സബ്ബ് കലക്ടർ കാർത്തിക് പാണിഗ്രഹി, എഎസ്പി: പി.ബി.കിരൺ എന്നിവർ സ്ഥലത്ത് എത്തി.
തീപിടുത്ത വാർത്ത അറിഞ്ഞ ഉടൻ നഗരസഭ അധ്യക്ഷ കെ.എം.ജമുനറാണി, സെക്രട്ടറി എൻ.സുരേഷ് കുമാർ, തഹസിൽദാർ എം.വിജേഷ്, തിരുവങ്ങാട് വില്ലേജ് ഓഫിസർ പി.വി. മഹേഷ് നിയുക്ത നഗരസഭാംഗങ്ങളായ കാരായി ചന്ദ്രശേഖരൻ, വി.എം.
സുകുമാരൻ, ജിഷ കളത്തിൽ, എരഞ്ഞോളി പഞ്ചായത്ത് അംഗം സുശീൽ ചന്ത്രോത്ത്, വ്യാപാരി വ്യവസായി മേഖലാ പ്രസിഡന്റ് സി.സി. വർഗീസ് എന്നിവർ സ്ഥലത്ത് എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തൊഴിലാളികളുടെ രേഖകൾ നഷ്ടപ്പെട്ടു
തലശ്ശേരി ∙ തീപടർന്ന കെട്ടിടത്തിനകത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തങ്ങളുടെ സാധനങ്ങൾ എടുത്ത് ഒരുവിധം പുറത്ത് എത്തുകയായിരുന്നു.
എന്നാൽ പലരുടെയും ആധാർ കാർഡ്, എടിഎം കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. തീ പടരുന്നതിന് മുൻപ് തന്നെ തൊഴിലാളികളെല്ലാം പുറത്തെത്തിയിരുന്നതായും അവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

