തലശ്ശേരി ∙ കണ്ണൂർ – ഒന്ന്, രണ്ട് വില്ലേജ് ഓഫിസുകളിൽ വില്ലേജ് ഓഫിസറായിരിക്കെ റജിസ്റ്ററിൽ കൃത്രിമം നടത്തി വ്യാജരേഖ ചമച്ചു സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട തുക തട്ടിയെടുത്തുവെന്ന 2 കേസുകളിലായി നെട്ടൂരിലെ എം.പി.അനിൽകുമാറിനെ 34 വർഷം കഠിനതടവിനും 9.80 ലക്ഷം രൂപ പിഴ അടയ്ക്കാനും വിജിലൻസ് കോടതി ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ അഞ്ചര വർഷംകൂടി തടവ് അനുഭവിക്കണം. 2005–2007 കാലയളവിലാണ് സംഭവം.
6,08,892 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിലാണ് കേസ് റജിസ്റ്റർ ചെയ്തത്. കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി എം.ദാമോദരൻ, ഇൻസ്പെക്ടർമാരായ കെ.രാമകൃഷ്ണൻ, എം.വി.അനിൽകുമാർ, കെ.വിനോദ് കുമാർ, വി.ഉണ്ണിക്കൃഷ്ണൻ, എ.വി.പ്രദീപ്, എന്നിവർ അന്വേഷിച്ച കേസിൽ ഡിവൈഎസ്പിയായിരുന്ന കെ.സുനിൽബാബുവാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.ഉഷാകുമാരിയും പി.ജിതിനും ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

