തലശ്ശേരി ∙ കാൻസർ രോഗികൾക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്ന മലബാർ കാൻസർ സെന്ററിന് ഇന്ന് 25–ാം പിറന്നാൾ. 2000 നവംബർ 21ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ തുറന്നു കൊടുത്ത ആതുരാലയം ആശയറ്റ പതിനായിരക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയാണ് 25–ാം വയസ്സിലേക്ക് കാലൂന്നുന്നത്.
പ്രതിവർഷം 8,000 പുതിയ രോഗികൾ ചികിത്സ തേടി എത്തുന്നുവെന്നാണ് കണക്ക്. തുടർചികിൽസയ്ക്ക് എത്തുന്നവരുമേറെ.
അത്യാധുനിക രീതിയിലുള്ള ചികിത്സയ്ക്കൊപ്പം കാൻസർ പ്രതിരോധരംഗത്തെ ഗവേഷണത്തിനും പ്രാധാന്യം നൽകിയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററായി മാറിയ മലബാർ കാൻസർ സെന്ററിന്റെ പ്രവർത്തനം.
353 കിടക്കകളുണ്ട്. 62 ഡോക്ടർമാരും 140 നഴ്സുമാരും ഉൾപ്പെടെ 650 ജീവനക്കാരുമുണ്ട്. രാജ്യത്തെ വിവിധ സർവകലാശാലകളുമായി ചേർന്നു ഗവേഷണം തുടരുന്നു.
സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകളും ഇവിടെയുണ്ട്. എംഎസ്സി മെഡിക്കൽ മൈക്രോബയോളജി കോഴ്സുകൾ ആരംഭിച്ചു.
ബിഎസ്സി നഴ്സിങ് വിദ്യാർഥികൾ ഉൾപ്പെടെ 300 വിദ്യാർഥികൾ സ്ഥാപനത്തിലുണ്ട്.
ആശുപത്രിയുടെ മനം മടുപ്പിക്കലില്ലാതെ ഗൃഹാന്തരീക്ഷത്തിലുള്ള കുട്ടികളുടെ ബ്ലോക്ക് തീർത്തും ശിശുസൗഹൃദമാണ്. കുട്ടികളിലെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന സർക്കാർ മേഖലയിലെ സ്ഥാപനമാണിത്.
ബ്ലഡ് കാൻസർ രോഗികൾക്കുള്ള നൂതന ചികിത്സാ മാർഗമായ കാർ ടി–സെൽ തെറപ്പി 4 പേർക്ക് നൽകി. ഒരാളുടെ ചികിത്സ തുടരുകയാണ്. സംസ്ഥാനത്തെ ആദ്യ കാൻസർ ബയോബാങ്ക് മലബാർ കാൻസർ സെന്ററിലാണ് ആരംഭിച്ചത്.
കാൻസർ കോശങ്ങൾ, രക്തം തുടങ്ങിയ സാംപിളുകൾ സൂക്ഷിക്കാനുള്ളതാണിത്. 14 നിലകളുള്ള പുതിയ ബ്ലോക്ക് തുറക്കുന്നതോടെ 750 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യം ഉണ്ടാവും.
ഇവിടെയെത്തുന്ന 95% രോഗികൾക്കും ഏതെങ്കിലും ചികിൽസാസഹായം ലഭ്യമാക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

