കണ്ണൂർ ∙ കലോത്സവവേദി കീഴടക്കി ജില്ലയിലെ കലാലോകം. കൈനിറയെ ഇനങ്ങളും സമ്മാനങ്ങളുമായി അവരങ്ങനെ യാത്ര തുടരുന്നു.
മാപ്പിളപ്പാട്ടും നൃത്തച്ചുവടുകളുമായി ഊട്ടുപുരയിൽ അധ്യാപകരെത്തിയതോടെ ഊട്ടുപുരയിലും സൂപ്പർ വൈബ്. പണിയനൃത്തവും മലപുലയ ആട്ടവും കാണാൻ ആസ്വാദകരേറെയുണ്ടായിരുന്നു. സംഘനൃത്തം, നാടകം, തിരുവാതിര, പരിചമുട്ടുകളി, കൂടിയാട്ടം, ഇരുള നൃത്തം, മിമിക്രി, മോണോ ആക്ട്, മൂകാഭിനയം തുടങ്ങി 20 ഇനങ്ങളിലാണ് ഇന്നു മത്സരം.
കലോത്സവം നാളെ സമാപിക്കും.
നാടകമേ ഉലകം…
നാടകമത്സരം അരങ്ങേറുന്ന കലക്ടറേറ്റ് മൈതാനിയിൽ ഒത്തുകൂടിയ നാടകകലാകാരന്മാരുടെ ആദ്യ ചോദ്യമിതായിരുന്നു. നാടകത്തിൽ തങ്ങളുടെ പിന്മുറക്കാരുടെ പ്രകടനം കാണാനെത്തിയ ജില്ലയിലെ നാടക കലാകാരന്മാരും നാടക പ്രേമികളും അവസാന നാടകത്തിന്റെ യവനിക താഴുന്നതുവരെ ആസ്വദിച്ചിരുന്നു. കലോത്സവ നഗരിയിലെ നാടകമത്സരം അരങ്ങേറുന്ന ദിനമെന്നാൽ നാടകക്കാരുടെ ഒത്തുകൂടൽദിനം കൂടിയാണ്.
കാരണം നാടകം കണ്ണൂരിന്റെ ജീവനാണ്. സംഘചേനതയും സംഘമിത്രയും കൂത്തുപറമ്പ് സികെജി തിയറ്റേഴ്സും മലയാള കലാനിലയവുമെല്ലാം ഒട്ടേറെ തലമുറയെ നാടകത്തിലേക്ക് ആകർഷിച്ചവയായിരുന്നു.
നൂറോളം പ്രഫഷനൽ–അമച്വർ നാടകട്രൂപ്പുള്ള ജില്ലയിലെ ഒട്ടുമിക്ക കലാകാരന്മാരും ഇന്നലെ കണ്ണൂരിലുണ്ടായിരുന്നു.ഏറ്റവുമധികം പരീക്ഷണ നാടകങ്ങൾ ജനിക്കുന്നത് സ്കൂൾവേദിയിലാണെന്ന് ഇവരുടെ അഭിപ്രായം. ഇന്നു ഹയർസെക്കൻഡറി വിഭാഗം നാടകം കാണാൻ കൂടുതൽ നാടകപ്രേമികളെത്തും.
മൈക്ക് നിലച്ചു; നാടകം മുടങ്ങി
നാടകം നടക്കുന്നതിനിടെ മൈക്ക് പ്രവർത്തനം നിലച്ചപ്പോൾ പെരളശ്ശേരി എച്ച്എസ്എസിലെ നാടകം മുടങ്ങി.
‘അയ്യപ്പൻ’ നാടകം അരങ്ങേറുമ്പോഴാണ് മൈക്ക് ഓഫായത്. അതോടെ അധ്യാപകരും രക്ഷിതാക്കളും ബഹളമുണ്ടാക്കി.
അതോടെ താൽക്കാലികമായി കർട്ടനിട്ടു. അരമണിക്കൂറിനു ശേഷമാണു നാടകം തുടങ്ങാൻ സാധിച്ചത്.
ഏഴാമത്തെ നാടകമായിരുന്നു ‘അയ്യപ്പൻ’.
വേദിയിൽ ഇന്ന്
വേദി 1–മുനിസിപ്പൽ എച്ച്എസ്എസ്–സംഘനൃത്തം
വേദി 2–കലക്ടറേറ്റ് മൈതാനം–നാടകം
വേദി 3–ടൗൺ സ്ക്വയർ–തിരുവാതിര
വേദി 4–ടൗൺ ബാങ്ക് ഓഡിറ്റോറിയം–മിമിക്രി
വേദി 5–തളാപ്പ് മിക്സഡ് യുപിഎസ്–നാടൻപാട്ട്, ഇരുളനൃത്തം
വേദി 6–ടൗൺ എച്ച്എസ്എസ്–കൂടിയാട്ടം, മൂകാഭിനയം
വേദി 7–സെന്റ് മൈക്കിൾസ് എഐഎച്ച്എസ്എസ് ഹാൾ–ഗസൽ ആലാപനം, ഉറുദു സംഘഗാനം
വേദി 8–സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് ഓഡിറ്റോറിയം–കഥകളി
വേദി 9–ജിവിഎച്ച്എസ്എസ് പയ്യാമ്പലം–പരിചമുട്ട്
വേദി 10–ട്രെയ്നിങ് സ്കൂൾ ഗ്രൗണ്ട്–ദഫ്മുട്ട്
വേദി 11–ശിക്ഷക് സദൻ ഓഡിറ്റോറിയം–ഗാനാലാപനം, വന്ദേമാതരം
വേദി 12–ശിക്ഷക് സദൻ മിനി ഹാൾ–ശാസ്ത്രീയ സംഗീതം
വേദി 14–ടിടിഐ ഹാൾ–പ്രസംഗം(അറബി), മോണോആക്ട്, കഥാപ്രസംഗം
വേദി 15–പൊലീസ് മൈതാനം–ഇരുളനൃത്തം, പാലിയ നൃത്തം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

