കണ്ണൂർ ∙ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും വിവിധ ലാബ് പരിശോധനകൾ ലഭ്യമാക്കുന്ന നിർണയ ലാബ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളിൽ സംവിധാനമില്ലാത്ത പരിശോധനകൾക്ക് സാംപിളുകൾ ജില്ലാ ലാബുകളിലേക്ക് അയച്ച് പരിശോധന ഫലം ബന്ധപ്പെട്ടവരുടെ മൊബൈൽ നമ്പറിൽ ലഭ്യമാക്കും വിധമാണ് നിർണയ സംവിധാനം സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2018 മുതൽ താലൂക്ക് ആശുപത്രികളിൽ സൗജന്യമായി ഡയാലിസിസ് നൽകുന്നുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം കിഫ്ബി വഴി പുതിയ ആശുപത്രി കെട്ടിടങ്ങൾ യാഥാർഥ്യമാക്കാനായി.
സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകൾക്കും ചികിത്സ ലഭ്യമാക്കുന്നതിനായി സർക്കാർ മേഖലയിൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ ശസ്ത്രക്രിയകൾ സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
‘ആരോഗ്യം, ആനന്ദം, അകറ്റാം ക്യാൻസർ’ ക്യാംപയിൻ പ്രകാരം സംസ്ഥാനത്ത് 15 ലക്ഷം സ്ത്രീകൾ ക്യാൻസർ സ്ക്രീനിങ്ങിന് വിധേയരായി. ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ സംസ്ഥാനത്ത് ആയുർ ദൈർഖ്യം ഉയർന്ന ആരോഗ്യസമൂഹത്തെ സൃഷ്ടിക്കാൻ സർക്കാരിനായെന്നും മന്ത്രി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

