കുറ്റ്യാട്ടൂർ∙ തീർഥാട്ട് പൊന്മല ഗുഹാക്ഷേത്രത്തിലെ അമാവാസി വാവുത്സവം ഇന്ന്. അയ്യപ്പൻചാൽ ഗുരുസന്നിധിയിൽ നിന്നു രാവിലെ എട്ടിനു പൂജാരികൾ എത്തുന്നതോടെ ചടങ്ങുകൾക്കു തുടക്കമാകും.
സമീപപ്രദേശത്തുള്ള കുറ്റ്യാട്ടൂർ മുതുവാപുറത്ത് മുത്തപ്പൻ പൊടിക്കള സന്നിധിയിൽനിന്നു സ്ത്രീകളുടെ ശിങ്കാരിമേള അകമ്പടിയോടെ കാഴ്ചവരവ് നടക്കും. ഗുഹാക്ഷേത്രത്തിൽ എത്തുന്നവർക്കു ലഘുഭക്ഷണവും കാപ്പിയും പായസവും ഒരുക്കും.
കേരളത്തിലെ അപൂർവം ഗുഹാക്ഷേത്രങ്ങളിൽ ഒന്നാണ് തീർഥാട്ട് പൊന്മല ക്ഷേത്രം.
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഈ മലയ്ക്കു സമുദ്രനിരപ്പിൽ നിന്ന് 500 അടിയോളം ഉയരമുണ്ട്. മലയുടെ ചെരിവിലാണു ഗുഹയുള്ളത്.
ഗുഹാമുഖത്തു നിന്നു മൂന്നു മീറ്ററോളം മുന്നോട്ട് ഇഴഞ്ഞു സഞ്ചരിച്ചാൽ കാണുന്ന ചെറിയൊരു അറയ്ക്കുള്ളിൽ (ശ്രീകോവിൽ സങ്കൽപത്തിലുള്ള) മണ്ണുകൊണ്ടുള്ള സ്വയംഭൂവായ ഗണപതി രൂപത്തിനു മുന്നിലാണ് അമാവാസി ഉത്സവത്തിന്റെ ഭാഗമായുള്ള ഗണപതിഹോമം, പുഷ്പാഞ്ജലി എന്നീ ചടങ്ങുകൾ നടക്കുക. നിലവിളക്കിന്റെ പ്രകാശത്തിൽ ഗുഹയ്ക്കുള്ളിൽ വിശ്വാസികൾ നുഴഞ്ഞത്തി ഗണപതിരൂപത്തിനു മുന്നിൽ പ്രാർഥിച്ച് പൂജാരിയിൽ നിന്നു പ്രസാദവും വാങ്ങി തിരികെപ്പോകുന്നു.
വഴി ഇങ്ങനെ
മയ്യിൽ-ചാലോട് പ്രധാന റോഡിൽ ഉരുവച്ചാൽ ബസ് സ്റ്റോപ്പിനു സമീപമാണ് തീർഥാട്ട് പൊന്മല ഗുഹാക്ഷേത്രം.
മയ്യിൽ ഭാഗത്ത് നിന്നു ചാലോട് ഭാഗത്തേക്ക് ഏകദേശം 8 കിലോമീറ്ററും ചാലോട് ഭാഗത്ത് നിന്നു മയ്യിൽ ഭാഗത്തേക്ക് ഏകദേശം 5 കിലോമീറ്ററും സഞ്ചരിച്ചാൽ തീർഥാട്ട് പൊന്മല ഗുഹാക്ഷേത്രത്തിൽ എത്താം.
ഐതിഹ്യമിങ്ങനെ
ദ്വാപരയുഗ കാലഘട്ടത്തിൽ ഋഷീശ്വരന്മാർ തപസ്സു ചെയ്തുവെന്നും കാവേരി സംക്രമവുമായി ബന്ധമുണ്ടെന്നും വിശ്വസിക്കപ്പെടുന്ന ഗുഹയുടെ കവാടത്ത് (ഗുഹാമുഖം) ഏതു കൊടിയ വേനലിലും ജലതുള്ളികൾ ഇറ്റിവീഴുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. സമീപമുള്ള കുറ്റ്യാട്ടൂർ ശിവക്ഷേത്രവുമായും ബന്ധമുണ്ടെന്നുമാണു വിശ്വാസം.
ഇവിടത്തെ സവിശേഷതകൾ കേട്ടറിഞ്ഞ് പ്രതിവർഷം ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടേറെ വിശ്വാസികളാണ് അമാവാസി വാവുത്സവത്തിനു തീർഥാട്ടു മലയിൽ എത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

