പാപ്പിനിശ്ശേരി ∙ നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് പലയിടത്തും തകർന്നു യാത്ര ദുഷ്കരമാകുന്നു. പാപ്പിനിശ്ശേരി വേളാപുരത്തിനു സമീപം സർവീസ് റോഡിൽ അപകടകരമായ നിലയിൽ വിള്ളൽ രൂപപ്പെട്ടു.
പാപ്പിനിശ്ശേരി എൽപി സ്കൂളിനു മുന്നിലൂടെ കടന്നുപോകുന്ന റോഡ് നിറയെ വിള്ളൽ രൂപപ്പെട്ടു തകർന്ന നിലയിലാണുള്ളത്. സർവീസ് റോഡിനു സമീപം ദേശീയപാതയ്ക്കായി ആഴത്തിൽ കുഴിയെടുത്തതിനാലാണു റോഡ് തകർച്ച തുടങ്ങിയത്.ഭാരവാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ സർവീസ് റോഡ് അപകടഭീഷണിയിലാണ്.
മിക്കയിടത്തും ടാറിങ് ഇളകി സർവീസ് റോഡിൽ കുഴികളായി. നടപ്പാതയുടെ സ്ലാബുകൾ തകർന്നു യാത്രക്കാരെ കുഴികളിലേക്കു വീഴ്ത്തുന്ന നിലയാണ്.
നിർമാണ ആവശ്യങ്ങൾക്കായി മിക്കയിടത്തും കുഴികളെടുത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
സർവീസ് റോഡിൽ സൂചനാബോർഡുകൾ ഒന്നും വയ്ക്കാതെയാണു പലപ്പോഴും നിർമാണം നടക്കുന്നത്. സർവീസ് റോഡിലെ തകർച്ചയും തടസ്സങ്ങളും പെട്ടെന്നു പരിഹരിക്കാതെ നാട്ടുകാരുടെ യാത്രാദുരിതം വർധിപ്പിക്കുന്ന നിലയിലാണ് മിക്കയിടത്തും ദേശീയപാത നിർമാണം നടക്കുന്നതെന്നാണു യാത്രക്കാരുടെ പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

