കണ്ണൂർ ∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടന പരിപാടി കമ്യൂണിസ്റ്റ് -തൊഴിലാളി മഹാസംഗമമായി മാറി. കലക്ടറേറ്റ് മൈതാനിയിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിർത്തിയാണ് ജില്ലാ കമ്മിറ്റി ഓഫിസിന്റെ പുതിയ മന്ദിരം– അഴീക്കോടൻ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
ഉച്ചയോടെതന്നെ പരിപാടിക്കായി അണികൾ എത്തിക്കൊണ്ടിരുന്നു. പരിപാടി തുടങ്ങാറായപ്പോഴേക്കും സദസ്സ് നിറഞ്ഞുകവിഞ്ഞു.
സംഭാവന നൽകിയ പാർട്ടി അംഗങ്ങൾ, കുടുംബാംഗങ്ങൾ, പഴയകാല നേതാക്കൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, രക്തസാക്ഷി കുടുംബങ്ങൾ തുടങ്ങി പാർട്ടിയുമായി ബന്ധപ്പെട്ട ആളുകളെയെല്ലാം അണിനിരത്താനുള്ള പ്രവർത്തനം ജില്ലാ കമ്മിറ്റി നേരത്തേ തുടങ്ങിയിരുന്നു.
ആ പ്രയത്നത്തിന്റെ പൂർത്തീകരണമായി ഉത്സവാന്തരീക്ഷത്തിലുള്ള ഉദ്ഘാടന ചടങ്ങ്.
ഇ.എം.അഷ്റഫ് രചിച്ച എൻ. അബ്ദുല്ലയുടെ ജീവചരിത്രം ‘അർധരാത്രിയിലെ അറസ്റ്റ്’ പിണറായി വിജയൻ കെ.പി.സഹദേവനു നൽകി ചടങ്ങിൽ പ്രകാശനം ചെയ്തു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി.രാജേഷ്, വി.ശിവദാസൻ എംപി, പി.ശശി, പി.ജയരാജൻ, എൻ.ചന്ദ്രൻ, പനോളി വത്സൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സുരേന്ദ്രൻ, പി.ഹരീന്ദ്രൻ, പി.വി.ഗോപിനാഥ്, എം.പ്രകാശൻ, പി.പുരുഷോത്തമൻ, ടി.കെ.ഗോവിന്ദൻ, കെ.വി.സുമേഷ് എംഎൽഎ, കാരായി രാജൻ, എൻ.സുകന്യ, എംഎൽഎമാരായ ടി.ഐ.മധുസൂദനൻ, എം.വിജിൻ, കാസർകോട് ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ, വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്, കെ.കെ.നാരായണൻ എന്നിവർ പങ്കെടുത്തു. കഥാകൃത്ത് ടി.പത്മനാഭൻ, ബിഷപ് ഡോ.
അലക്സ് വടക്കുംതല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, എകെജിയുടെ മകൾ ലൈല, പാട്യം രാജൻ, ഇടതുമുന്നണി നേതാക്കൾ എന്നിവരും സന്നിഹിതരായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

