പയ്യന്നൂർ ∙ പയ്യന്നൂർ ടൗൺ റോഡിനു സമാന്തരമായി പയ്യന്നൂർ ബികെഎം ജംക്ഷൻ മുതൽ പെരുമ്പ ദേശീയപാത വരെയുള്ള 2.1 കിലോമീറ്റർ ബൈപാസ് റോഡിന്റെ പണി തുടങ്ങി. 1988ൽ വി.നാരായണൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ബൈപാസ് നിർമാണം തുടങ്ങിയത്.
1996ൽ യാത്രക്കാർക്കു തുറന്നുകൊടുത്തു.വയലിലൂടെയും മറ്റും നിർമിച്ച റോഡ് മഴക്കാലത്ത് തകരും. റോഡ് പൂർണമായും നന്നാക്കാനോ ടാർ ചെയ്യാനോ നഗരസഭയ്ക്കു കഴിയാറില്ല.
ബികെഎം ജംക്ഷനു സമീപത്തെ തായിനേരി ജംക്ഷൻ മുതൽ ആശുപത്രി ജംക്ഷൻ വരെയും ആശുപത്രി ജംക്ഷൻ മുതൽ പെരുമ്പ ദേശീയപാത വരെയും രണ്ടു റീച്ചുകളായാണു നഗരസഭ റോഡ് നവീകരിക്കാറുള്ളത്.
ഗവ.താലൂക്ക് ആശുപത്രിയിലേക്കു പെരുമ്പ മിനി സബ്സ്റ്റേഷനിൽ നിന്ന് കേബിൾ വഴി വൈദ്യുതി എത്തിക്കാൻ കുഴി എടുത്തതോടെയാണ് റോഡ് പൂർണമായും തകർന്നത്. റോഡ് റീടാർ ചെയ്തെങ്കിലും മാസങ്ങൾക്കകം പൊളിഞ്ഞു.
കരാറുകാരനെ വിലക്കുപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ആശുപത്രി ജംക്ഷൻ മുതൽ ദേശീയപാത വരെയുള്ള ഭാഗം മെക്കാഡം ടാറിങ് നടത്താൻ നഗരസഭ ഒന്നരക്കോടി രൂപ നഗരസഭ നീക്കിവച്ചു. പദ്ധതി തയാറാക്കി സൂപ്രണ്ടിങ് എൻജിനീയറിങ് വിഭാഗത്തിന് ടെക്നിക്കൽ അനുമതിക്കു നൽകി.
മണ്ണ് പരിശോധന ഉൾപ്പെടെ നടത്തി വിശദമായ റിപ്പോർട്ട് നൽകണമെന്നു പറഞ്ഞ് സൂപ്രണ്ടിങ് എൻജിനീയറിങ് ഓഫിസിൽനിന്ന് ഫയൽ മടക്കി. എൻജിനീയറിങ് കോളജ് പഠനംനടത്തി റിപ്പോർട്ട് നൽകി.
പ്രതിദിനം എണ്ണൂറിലധികം വാഹനങ്ങൾ കടന്നുപോകുന്ന നഗരസഭാ റോഡ് ഉണ്ടാകില്ലെന്നായിരുന്നു സൂപ്രണ്ടിങ് എൻജിനീയറിങ് ഓഫിസിന്റെ കണ്ടുപിടിത്തം. അതോടെ, കോളജ് വിദ്യാർഥികൾ വീണ്ടും റോഡിലിറങ്ങി തെളിവു ശേഖരിച്ചു.
എന്നിട്ടും അംഗീകാരം നൽകിയില്ല. റോഡ് ഫില്ലിങ്ങിന് ഉപയോഗിക്കുന്ന സാധനങ്ങൾ അധികമാണെന്ന് പറഞ്ഞ് ഫയൽ മടക്കി.
ഇത്രയും ഭാരവാഹനങ്ങൾ പോകുന്നതു സ്ഥിരീകരിക്കാൻ വാഹനങ്ങളുടെ തൂക്കം കണക്കാക്കാൻ സൂപ്രണ്ടിങ് എൻജിനീയറിങ് ഓഫിസ് ആവശ്യപ്പെട്ടു.
അതിന് കോയമ്പത്തൂരിൽ നിന്ന് അളവുതൂക്ക മെഷീൻ കൊണ്ടുവന്ന് ബൈപാസ് റോഡിൽ സ്ഥാപിച്ചു. തൂക്കത്തിന്റെ കണക്കും നൽകി.
ഈ തൂക്കത്തിന് ഇത്രയും കൂടുതൽ ഫില്ലിങ് വേണ്ടെന്ന് പറഞ്ഞു.
ഫയൽ മടക്കം പതിവായതോടെ 4ന് നഗരസഭ അധ്യക്ഷയും സെക്രട്ടറിയും രാവിലെ തന്നെ സൂപ്രണ്ടിങ് എൻജിനീയറിങ് ഓഫിസിൽ പോയി. വൈകിട്ടോടെ ടെക്നിക്കൽ അനുമതി വാങ്ങി.
അഞ്ചിനു രാവിലെ ടെൻഡർ വിളിച്ചു. 15ന് ടെൻഡർ തുറന്നു.
18ന് കൗൺസിൽ യോഗം ചേർന്ന് ടെൻഡർ അംഗീകരിച്ചു. നേരത്തേ ടി.ഐ.മധുസൂദനൻ എംഎൽഎ അനുവദിച്ച 45 ലക്ഷം രൂപയും ചേർത്ത് 680 മീറ്റർ മെക്കാഡം ടാറിങ് പണി 20ന് തുടങ്ങി. ബാക്കി ഭാഗം റീടാർ ചെയ്യാൻ 30 ലക്ഷം രൂപയും നഗരസഭ അനുവദിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

