ഇരിട്ടി ∙ ആറളത്ത് കാട്ടാനയുടെ മുന്നിൽപെട്ട കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പേരട്ടയിൽ ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങി പ്രദേശത്തെ കൃഷി ചവിട്ടിമെതിച്ച്, ആന കാട്ടിലേക്ക് തിരികെപ്പോവുകയും ചെയ്തു. ആറളം പുനരധിവാസ കേന്ദ്രം പത്താം ബ്ലോക്കിൽ ഇന്നലെ രാവിലെ ശുദ്ധജലം ശേഖരിക്കാൻ പോയ റിഞ്ചുരാജൻ ഭാര്യ അശ്വതി എന്നിവരാണ് ആനയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് വീട്ടിലേക്ക് ആവശ്യമുള്ള ശുദ്ധജലം എത്തിക്കുന്നതിനാണ് ഇരുവരും വീട്ടിൽനിന്ന് അൽപം മാറിയുള്ള നീരുറവയിൽ വെള്ളം ശേഖരിക്കാൻ പോയത്.
ചിന്നം വിളിച്ച് പിറകെ ഓടിയെത്തിയ കാട്ടാനയെക്കണ്ട് ഇരുവരും പാത്രം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
എല്ലാ ദിവസവും വെള്ളം ശേഖരിക്കാൻ പോകുമ്പോൾ ഇവർക്കൊപ്പം 2 വയസ്സുകാരൻ മകനും ഉണ്ടാവാറുണ്ട്. ഇന്നലെ മകൻ ഉണരാൻ വൈകിയതിനാൽ ആനയുടെ മുന്നിൽപെടാതെ രക്ഷപ്പെട്ടു.
പേരട്ട സെന്റ് ആന്റണീസ് പള്ളി പരിസരത്ത് ഇറങ്ങിയ ആന തോണ്ടുങ്കൽ എലിസബത്ത്, കരിയാട്ട് ഷീബ, ഷെഫീഖ് എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങിയാണ് വിളകൾ നശിപ്പിച്ചത്.
പുലർച്ചെ ഹോട്ടൽ ജോലിക്ക് പോവുകയായിരുന്ന ഷഫീഖാണ് കൃഷിയിടത്തിൽ ആനയെ കണ്ടത്.
സമീപവാസികളെ വിവരം അറിയിച്ചതിനാൽ പാൽ, പത്ര വിതരണക്കാരും ദൂരെ ദിക്കുകളിൽ ജോലിക്ക് പോകുന്നവരും ആനയുടെ മുന്നിൽപ്പെടാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ചുറ്റിത്തിരിയുന്ന കാട്ടാന കൂട്ടുപുഴ സ്നേഹഭവൻ മുറ്റത്ത് രണ്ട് തവണയെത്തി വാഴയും പട്ടിക്കൂടും അടക്കം തകർത്ത് തിരികെപ്പോയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കൂട്ടുപുഴ പാലം വഴി ചെക് പോസ്റ്റ് വരെ എത്തിയ ആനയെ ചെക്പോസ്റ്റിലുള്ളവർ തുരത്തി അപകടം ഒഴിവായിരുന്നു.
കർണാടക വനത്തിൽ നിന്നിറങ്ങുന്ന ആന അതിർത്തിയിലെ സോളർ വേലി തകർത്താണ് കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. ആറളത്ത് ആർആർടിയുടെ ആന തുരത്തലും തിരിച്ചെത്തലും കളി തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും ആനപ്പേടിക്കു പരിഹാരം ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

