നാറാത്ത് ∙ കിടത്തിച്ചികിത്സയ്ക്കു വേണ്ടി നിർമിച്ച കെട്ടിടം പ്രവർത്തനം ആരംഭിക്കാതെ ഉപയോഗശൂന്യമായി നശിക്കുന്നതായി പരാതി. നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി നശിക്കുന്നത്.
പത്തു വർഷം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ ഇവിടെ കിടത്തിച്ചികിത്സ നടന്നിട്ടില്ല. കിടത്തിച്ചികിത്സയ്ക്കു മതിയായ ഉപകരണങ്ങളും കെട്ടിടത്തിനുള്ളിൽ സജ്ജീകരിച്ചിരുന്നു പിന്നീട് ആ ഉപകരണങ്ങൾ പൂർണമായും എവിടെയോ കടത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു.
നിലവിൽ സമീപത്ത് വർഷങ്ങൾക്കു മുൻപേയുള്ള കെട്ടിടത്തിലാണ് മൂന്ന് ഡോക്ടർമാരുടെ ഒപി, ഫാർമസി, കുത്തിവയ്പ്, ഡ്രസിങ് റൂം, മെഡിക്കൽ ലാബ്, കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്, ഓഫിസ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ തിരക്ക് കൂടുമ്പോൾ നിന്നുതിരിയാൻ ഇടമില്ലാത്ത കെട്ടിടത്തിൽ നിന്നും ഉപയോഗശൂന്യമാകുന്ന കെട്ടിടത്തിലേക്ക് ഇവയിൽ ചിലതിന്റെ പ്രവർത്തനങ്ങൾ മാറ്റിയാൽ മിക്ക ദിവസങ്ങളിലും അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ സാധിക്കുമെന്ന് ഇവിടെ ചികിത്സ തേടിയെത്തുന്നവർ അഭിപ്രായപ്പെടുന്നു.
നിലവിൽ ചുരുക്കം ചില ദിവസങ്ങളിൽ നടക്കുന്ന യോഗാ ക്ലാസും ആശുപത്രി ജീവനക്കാരുടെ യോഗങ്ങളുമാണ് കെട്ടിടത്തിൽ നടക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]