പാപ്പിനിശ്ശേരി ∙ കെഎസ്ടിപി പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപാലങ്ങളിലെ തകർച്ച 2 ആഴ്ചയ്ക്കകം താൽക്കാലികമായി പരിഹരിക്കുമെന്ന് വിദഗ്ധസംഘം. കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം എംഎൽഎമാരായ കെ.വി.സുമേഷ്, എം.വിജിൻ എന്നിവരോടൊപ്പം ഇന്നലെ രാവിലെ രണ്ടിടത്തും പരിശോധന നടത്തി.
അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്നു സംഘം പറഞ്ഞു. കെഎച്ച്ആർഐയുടെ കൂടി റിപ്പോർട്ടനുസരിച്ചാണു പ്രശ്നം പരിഹരിക്കുക.
രണ്ടാംഘട്ടത്തിൽ പാലക്കാട് ഐഐടി നിർദേശിക്കുന്ന വിദഗ്ധർ വിശദപഠനം നടത്തും.
പഠനസംഘം നിർദേശിക്കുന്ന രീതിയിൽ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. പാലം പൂർണമായും അടച്ചിട്ടു നിർമാണം നടത്താനുള്ള സാധ്യതയും പരിഗണിക്കും.ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടപ്പിലാക്കുമെന്നു എംഎൽഎമാർ അറിയിച്ചു.
പാപ്പിനിശ്ശേരിയിൽ എക്സ്പാൻഷൻ ജോയിന്റ് തകർന്നു കിടക്കുന്ന ഭാഗവും പാലത്തിന്റെ തൂണുകളിലെ തകർച്ചയും ഇന്നലെ വിദ്ഗ്ധസംഘം പരിശോധിച്ചു.
പാലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന തകർച്ച പരിശോധിച്ചു നടപടി സ്വീകരിക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. പൊതുമരാമത്ത് ചീഫ് എൻജിനീയർ ഐസക് വർഗീസ്, കെഎച്ച്ആർഐ ഡപ്യൂട്ടി ഡയറക്ടർ സോണി, എക്സിക്യൂട്ടീവ് എൻജിനീയർമാരായ എസ്.ഷെമി, കെ.ജിഷ, എം.സജിത്ത്, എ.ഇ.സച്ചിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.സജീവൻ എന്നിവരും സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]