
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.അഭിലാഷ്. ∙ജനറൽ സർജറി – ഡോ.നിനിത്ത്.
∙ഓർത്തോപീഡിക്സ്–ഡോ.മുഹമ്മദ് ഹാരിസ്. ∙ഗൈനക്കോളജി –ഡോ.പ്രീജ.
∙നേത്ര വിഭാഗം –ഡോ.ശ്രീജ. ∙പൾമണോളജി –ഡോ.ജയശ്രീ.
∙പീഡിയാട്രിക്സ് –ഡോ.ശ്രീജിത്ത്. ∙ഡന്റൽ – ഡോ.രജിത.
∙സ്കിൻ –ഡോ.അബൂബക്കർ. ∙പിഎംആർ –ഡോ.ഷീല. ∙യൂറോളജി– ഡോ.രമേഷ്ബാബു.
∙ക്ലിനിക്കൽ സൈക്കോളജി–ഡോ.ഇ.വി.ജോണി.
വൈദ്യുതിമുടക്കം
തോട്ടട ∙ മുനമ്പ്, സലഫി പള്ളി, ഏഴര 8.30– 3:00.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ∙ മുനിസിപ്പൽ കോർപറേഷൻ പട്ടിക ജാതിയിൽപെട്ട
കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്ക്, മേൽക്കൂരയിൽ നിന്നു മഴവെള്ളം ശേഖരിച്ച് കിണർ റീചാർജ് ചെയ്യൽ എന്നീ പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് കോർപറേഷൻ പരിധിയിൽ താമസിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം കോർപറേഷൻ മെയിൻ ഓഫിസിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ 27നകം സമർപ്പിക്കണം
വില്ലേജ് ഓഫിസ് പ്രവർത്തനം മാറ്റി
തളിപ്പറമ്പ്∙ താലൂക്ക് ഓഫിസ് കോംപൗണ്ടിൽ റവന്യു ടവർ നിർമാണ പ്രവർത്തനങ്ങൾ നടന്ന് വരുന്നതിനാൽ ഇവിടെ പ്രവർത്തിച്ച് വരുന്ന തളിപ്പറമ്പ് വില്ലേജ് ഓഫിസ് പൊതുജനങ്ങളുടെ സൗകര്യാർഥം താൽക്കാലികമായി മിനി സിവിൽ സ്റ്റേഷനിൽ ആർഡിഒ ഓഫിസ് പരിസരത്തേക്ക് മാറ്റിയതായി തഹസിൽദാർ അറിയിച്ചു.
സീറ്റൊഴിവ്
∙ കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് സയൻസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9567463159.
∙ പെരിങ്ങോം ഗവ. കോളജിൽ ബിഎസ്സി മാത്തമാറ്റിക്സ്, എംഎ ഇംഗ്ലിഷ് വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്.
നാളെയ്ക്കകം കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9447648197
ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം
∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എട്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 30ന് അകം റജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2700831
ക്ഷേത്രകലാ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും
∙ ക്ഷേത്രകലാ അക്കാദമിയുടെ 2023-24ലെ ക്ഷേത്രകലാ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും.
രാവിലെ 11.30ന് എം.വിജിൻ എംഎൽഎയാണ് പ്രഖ്യാപനം നടത്തുക.
കംപ്യൂട്ടർ കോഴ്സ്
∙ പിലാത്തറ റീച്ച് ഫിനിഷിങ് സ്കൂളിൽ പട്ടികജാതി/വർഗ വിഭാഗക്കാർക്കായി റൂട്രോണിക്സ് നടത്തുന്ന കംപ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു. 30ന് അകം റജിസ്റ്റർ ചെയ്യണം.
ഫോൺ: 9496015018
പിഎസ്സി പരീക്ഷകൾ 25ന്
കണ്ണൂർ∙ കേരള പിഎസ്സി ജൂലൈ 23ന് നടത്താനിരുന്ന സെക്കൻഡ് ഗ്രേഡ് ഓവർസീയർ/ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഇൻ പബ്ലിക് വർക്സ് / ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പർ 008/2024), ഓവർസീയർ ഗ്രേഡ് മൂന്ന് (സിവിൽ) ഇൻ ഇറിഗേഷൻ (കാറ്റഗറി നമ്പർ 293/2024), ട്രേസർ ഇൻ കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപറേഷൻ ഫോർ എസ്സി/ എസ്ടി ലിമിറ്റഡ് (കാറ്റഗറി നമ്പർ 736/2024) തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഈ മാസം 25ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. ഫോൺ: 0497 2700482
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]