
കണ്ണൂർ∙ നഗരത്തിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവുനായയുടെ ആക്രമണം. 14 പേർക്ക് കടിയേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് തെക്കിബസാറിലെ സബ്ജയിലിന് സമീപത്തുനിന്നാണ് നായ പരാക്രമം തുടങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അവിടെയുണ്ടായിരുന്ന 3 പേരെ കടിച്ച നായ കാൽടെക്സിലേക്ക് പാഞ്ഞു.
കാൽടെക്സിൽ 5 പേർക്ക് കടിയേറ്റു. ഇതിന് ശേഷം കാൽടെക്സിന് സമീപത്തെ വിവിധ സ്ഥലങ്ങളിലേക്ക് പരക്കം പാഞ്ഞ നായ മുൻപിൽ പെട്ടവരെയൊക്കെ കടിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയ പാപ്പിനിശ്ശേരിയിലെ ഗോപിക, ഇടച്ചേരിയിലെ പ്രീത, സുധ, താവക്കരയിലെ നിസാർ, സുഹൈൽ, കണ്ണപുരത്തെ പ്രതാപ്, കണ്ണൂർ വാരം സ്വദേശി ലത്തീഷ്, മലപ്പുറത്തെ മോഹനൻ, ബ്ലാത്തൂരിലെ പത്മനാഭൻ, മാതമംഗലത്തെ സുഹൈൽ എന്നിവരടക്കം 14 പേർക്കാണ് കടിയേറ്റത്.
വാരം ടൗണിന് സമീപത്തെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരി നിൽക്കവേ വാരം ലിഷാലയത്തിൽ ലത്തീഷിനെ(45) നായ കടിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂർ ടൗണിലും പരിസര പ്രദേശത്തും പരാക്രമം കാണിച്ച് നിരവധി പേരെ കടിച്ച നായ മറ്റു തെരുവു നായ്ക്കളുമായി കടിപിടി കൂടിയതായും ദൃക്സാക്ഷികൾ പറഞ്ഞിട്ടുണ്ട്.
ഇനിയുള്ള ദിവസങ്ങളിൽ നഗരത്തിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ തനിച്ച് നഗരത്തിലേക്ക് വിടരുതെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ 3 മാസത്തിനിടയിൽ കണ്ണൂർ നഗരത്തിൽ നിന്ന് മാത്രം ഇരുനൂറിലധികം പേരെ നായ കടിച്ചതായാണ് കണക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]