
കണ്ണൂർ ∙ ഏതു സാഹചര്യത്തിലാണു ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നു പരിശോധിക്കുമെന്നു ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ. കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതുൾപ്പടെയുള്ള സംഭവത്തിൽ അന്വേഷണത്തിനു മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസിനൊപ്പം സെൻട്രൽ ജയിലിലെത്തിയതായിരുന്നു അദ്ദേഹം.
എന്തൊക്കെ പോരായ്മകളുണ്ടെന്നു പഠിച്ചു സർക്കാരിനു ശുപാർശ സമർപ്പിക്കും. ‘ഇനിയൊരു ജയിൽചാട്ടം ഉണ്ടാകരുതെന്നതാണു സർക്കാർ ലക്ഷ്യം.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ വ്യക്തിപരമായി ആർക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുന്നില്ല. അതു വകുപ്പുതലത്തിൽ അന്വേഷിക്കുന്നുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം മാത്രമല്ല പരിശോധിക്കുന്നത്.
3 മാസമാണു സർക്കാർ അനുവദിച്ചതെങ്കിലും എല്ലാ ജയിലുകളും പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ 6 മാസമെങ്കിലും വേണ്ടി വരും. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷ കൂട്ടാൻ ശുപാർശ ചെയ്യും’– സി.എൻ രാമചന്ദ്രൻ നായർ പറഞ്ഞു.
തടവുകാർക്ക് അനാവശ്യമായി സൗകര്യങ്ങൾ നൽകുന്നതു തടയണമെന്നു സമിതി വിലയിരുത്തി. ഇന്നും നാളെയും സംഘം ജയിലിൽ പരിശോധന നടത്തും. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടമുൾപ്പടെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]