ശ്രീകണ്ഠപുരം∙ വിവാദമായപ്പോൾ സജീവ് ജോസഫ് എംഎൽഎ അനുവദിച്ച കിടക്കകൾ ചെങ്ങളായി പഞ്ചായത്തിലെ അങ്കണവാടികളിൽ എത്തിത്തുടങ്ങി. പരിപ്പായിയിലെ അടുക്കം അങ്കണവാടിയിൽ പഞ്ചായത്ത് അംഗം കെ.വി.ഉഷാകുമാരി കിടക്ക എത്തിച്ചുനൽകി. വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ അങ്കണവാടികളിലും കിടക്കകൾ എത്തിക്കാനാണ് തീരുമാനം.
ചെങ്ങളായി പഞ്ചായത്തിലെ അങ്കണവാടികൾക്ക് ഔദ്യോഗികമായി കിടക്ക വിതരണം ഉദ്ഘാടനം ചെയ്തെങ്കിലും കിടക്കകൾ അങ്കണവാടികളിൽ എത്തിയില്ലെന്ന് ഇന്നലെ മലയാള മനോരമ വാർത്ത നൽകിയിരുന്നു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 37 അങ്കണവാടികൾക്ക് 124 കിടക്കകളാണ് നൽകുന്നത്. ജൂൺ 23 ന് ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. 2024–25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം ചെലവിട്ട് 268 അങ്കണവാടികൾക്ക് 657 കിടക്കകളാണ് ഇരിക്കൂർ നിയോജകമണ്ഡലത്തിൽ വിതരണം ചെയ്യുന്നത്.
ഈ പദ്ധതിയിലാണ് ചെങ്ങളായിയിലും കിടക്കകൾ നൽകുന്നത്. ചെങ്ങളായി ടൗണിലെ ഒരു വാടകമുറിയിൽ ഉദ്ഘാടന ദിവസം തന്നെ കിടക്കൾ എത്തിയിട്ടുണ്ട്.
ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസമായിട്ടും കിടക്കകൾ അങ്കണവാടികളിൽ എത്തിച്ചില്ലെന്നായിരുന്നു പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]