
ഇരിട്ടി∙ ആറളം വന്യജീവി സങ്കേതത്തിൽ നിശാശലഭങ്ങളെ തേടിയെത്തിയവർ അൻപതോളം ഇനം ശലഭങ്ങളെ കണ്ടെത്തി. ആദ്യമായാണ് ആറളത്ത് നിശാശലഭ സർവേ നടത്തുന്നത്.
കാൽനൂറ്റാണ്ടായി ശലഭ നിരീക്ഷണം നടക്കുന്ന ആറളം വന്യജീവി സങ്കേതത്തെ ശലഭോധ്യാനമായി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പകൽ സഞ്ചാരം നടത്തുന്ന ശലഭങ്ങളെയാണ് നിരീക്ഷിച്ചിരുന്നത്. ആറളം വന്യജീവി സങ്കേതവും വോക് വിത്ത് വിസി എന്ന സംഘടനയും ചേർന്നാണ് രണ്ടു ദിവസങ്ങളിലായി നിശാശലഭനിരീക്ഷണം നടത്തിയത്.
ചിത്ര ശലഭങ്ങളെ പോലെ പൊതു പേരുകൾ നിശാശലഭങ്ങൾക്ക് ഇല്ലാത്തതിനാൽ സ്പീഷിസ് പേരുകളിലാണ് ഇവ പ്രധാനമായും അറിയപ്പെടുന്നത്. മൂങ്ങാക്കണ്ണൻ നിശാശലഭം, മങ്കി മൗത്ത്, ബഫ്ടിപ്പ് മോത്ത്, ടീ ലൂപ്പർ തുടങ്ങിയ ഇനങ്ങളെ തിരിച്ചറിഞ്ഞു.
നിശാശലഭങ്ങളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നാണ് നിരീക്ഷകരുടെ പക്ഷം.ശലഭനിരീക്ഷകൻ വി.രതീശന്റെ നേതൃത്വത്തിൽ നടത്തിയ നിശാശലഭ നിരീക്ഷണത്തിൽ 20 ഓളം നിരീക്ഷകർ പങ്കെടുത്തു.ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]